ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Kashmir
കാശ്മീരില്‍ ഭീകരര്‍ക്ക് നേരെ മൂന്നിടത്ത് വെടിവെയ്പ്പ്; എഴ് ഭീകരരെ വധിച്ചു; നാല് സൈനികര്‍ക്ക് ഗുരുതര പരിക്ക്
ന്യൂസ് ഡെസ്‌ക്
Sunday 1st April 2018 10:10am

ശ്രീനഗര്‍:ഒരിടവേളക്ക് ശേഷം കശ്മീരില്‍ വീണ്ടും ഭീകരരുടെ വെടിവെയ്പ്പ്. ഇന്ന് രാവിലെയാണ് കശ്മീരിലെ അനന്ദ്‌നാഗ്, ഷോപിയാന്‍ എന്നിവടങ്ങളിലെ മൂന്ന് സ്ഥലത്തായി വെടിവെയ്പ്പുണ്ടായത്.

വെടിവെയ്പ്പില്‍ ഏഴ് ഭീകരരെ സൈന്യം വധിച്ചു. ഒരാളെ ജീവനോടെ പിടികൂടി. ഇന്ന് അതിരാവിലെ സുരക്ഷാ സൈന്യം നടത്തിയ പരിശോധനയിലാണ് ഭീകരരുടെ സാനിധ്യം  തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് ഭീകരര്‍ക്ക് നേരെ സെന്യം വെടിവെച്ചത്.


Also Read ‘എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം മറ്റൊരു അഴിമതി’; കേന്ദ്രസര്‍ക്കാരിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി


സംഘര്‍ഷത്തില്‍ നാല് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണം നടത്തിയത് ഹിസ്ബുല്‍ മുജാഹിദീന്‍ അംഗങ്ങളാണെന്നാണ് പ്രാഥമിക വിവരം. അതേസമയം ഇവരുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

Updating…

Advertisement