
മൈക്രോസോഫ്റ്റിന്റെ സര്‍ഫേസ് പ്രോ 4 ജനുവരി ആദ്യം വാരം ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ ചെയര്‍മാന്‍ ഭാസ്‌കര്‍ പ്രമാണിക് അറിയിച്ചു.
ഗാഡ്ജറ്റ് 360 എന്നാണ് ഇത് അറിയപ്പെടുക. ദല്‍ഹിയില്‍ ജനുവരി ഏഴിനായിരിക്കും ലോഞ്ചിങ് എന്നാണ് അറിയുന്നത്. 12.3 ഇഞ്ചാണ് ഡിസ്‌പ്ലേ. 2736*1824 ആണ് റെസല്യൂഷന്‍.
3:2 എന്നിങ്ങനെയാണ് റേഷ്യോ. സര്‍ഫേസ് പ്രോ 3 യില്‍ നിന്നും ഡിസ്‌പ്ലേയുടെ വലിപ്പത്തില്‍ കാര്യമായ മാറ്റമൊന്നു ഇല്ല. കോര്‍ണിങ് ഗൊറില്ലാ ഗ്ലാസ് 4 ആണ് ഡിസ്‌പ്ലേക്ക് സംരക്ഷണം നല്‍കുന്നത്.
0.4 എംഎം മാത്രമാണ് തിക്‌നെസ്. ഇതിനൊപ്പം തന്നെ സ്റ്റൈലസും ഉണ്ട്. ഇറേസറും സര്‍ഫേസ് പെന്നും ഇതിനൊപ്പം തന്നെ ഉണ്ട്. സര്‍ഫേസ് പ്രൊ 3 യേക്കാള്‍ 30 ശതമാനം വേഗതയുണ്ട് സര്‍ഫേസ് 4 നെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ആപ്പില്‍ മാക്ബുക്കിനേക്കാള്‍ 50 ശതമാനം വേഗതയും അവകാശപ്പെടുന്നുണ്ട്.16 ജിബിയാണ് റാം. 9 മണിക്കൂര്‍ ബാറ്ററി ലൈഫാണ് കമ്പനി അവകാശപ്പെടുന്നത്. പിന്‍വശത്തെ ക്യാമറ 8 മെഗാപിക്‌സലും മുന്‍വശത്തെ ക്യാമറ 5 മെഗാപിക്‌സലുമാണ്.
