Microsoftചെന്നൈ: മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയയെ സ്വന്തമാക്കിക്കൊണ്ട് മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിലേക്ക് കടന്നുവന്ന മൈക്രോസോഫ്റ്റ് ഇന്ത്യയിലെ തങ്ങളുടെ ആദ്യ റിസെല്ലര്‍ സ്റ്റോര്‍ ചെന്നൈയില്‍ ആരംഭിച്ചു. നോക്കിയ പ്രിയോറിറ്റി സ്‌റ്റോര്‍ എന്ന ബ്രാന്‍ഡ് മാറ്റി മൈക്രോസോഫ്റ്റ് പ്രിയോറിറ്റി റീസെല്ലര്‍ എന്ന പേരിലാണ് മൈക്രോസോഫ്റ്റ് തങ്ങളുടെ ആദ്യ റിസെല്ലര്‍ സ്റ്റോര്‍ ആരംഭിക്കുന്നത്.

തങ്ങള്‍ ആദ്യ മൈക്രോസോഫ്റ്റ് പ്രിയോറിറ്റി റിസെല്ലര്‍ സ്‌റ്റോര്‍ ഇന്ന് ചെന്നൈയില്‍ ആരംഭിക്കുകയാണെന്നും. ഇന്ത്യയില്‍ ഇത് തങ്ങള്‍ക്ക് വലിയൊരു മാറ്റമാണെന്നും നോക്കിയ ഇന്ത്യ സേയില്‍സ് ഡയറക്ടര്‍ ടി.എസ് ശ്രീധര്‍ പറഞ്ഞു. മൈക്രോസോഫ്റ്റ് മൊബൈല്‍ ഓവൈയുടെ പകരക്കാരാണ് നോക്കിയ ഇന്ത്യ സേയില്‍സ്.

അതുകൊണ്ട് തന്നെ ഇന്ത്യയില്‍ 441 മൈക്രോസോഫ്റ്റ് പ്രിയോറിറ്റി റിസെല്ലര്‍ സ്‌റ്റോറുകളാണുള്ളത്. 8,872 മൊബൈല്‍ റിസെല്ലര്‍ സ്‌റ്റോറുകളും ഉണ്ട്. നോക്കിയ എന്ന ബ്രാന്‍ഡില്‍ നിന്നും മൈക്രോസോഫ്റ്റിലേക്ക് മാറുന്നതിനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്. അദ്ദേഹം പറഞ്ഞു.

നിലവില്‍ ചെന്നൈയിലാണ് ആദ്യ സ്റ്റോര്‍ തുടങ്ങുന്നതെന്നും ഇന്ത്യയിലുള്ള മറ്റ് 441 ഔട്ട്‌ലെറ്റുകള്‍ ഈ മാസം അവസാനത്തോടെ മൈക്രോസോഫ്റ്റ് പ്രിയോറിറ്റി റിസെല്ലര്‍ ലോഗോയുടെ കീഴില്‍ പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോക്കിയ കെയറിനു കീഴിലുള്ള എല്ലാ സര്‍വ്വീസ് ഔട്ടലെറ്റുകളും മൈക്രോസോഫ്റ്റ് കെയര്‍ എന്ന പേരിലേക്ക് മാറും. ഇത്തരത്തില്‍ 118 സെന്ററുകളാണ് ഉള്ളത്. ഇതോടൊപ്പം വിന്‍ഡോസ് 8.1 ല്‍ പ്രവര്‍ത്തിക്കുകയും വിന്‍ഡോസ് 10ലേക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്നതുമായ ലൂമിയ ഡ്യുവല്‍ സിം മിഡ് റേഞ്ച് സ്മാര്‍ട്‌ഫോണും അദ്ദേഹം പുറത്തിറക്കി.

5 ഇഞ്ച് എച്ച്.ഡി ഡിസിപ്ലേയോടു കൂടിയ ഈ ഫോണിന് 1 ജി.ബി റാമും, 2,200mAh ബാറ്ററിയും ഉണ്ട്.   ഒപ്പം 128 ജിബി വരെ ഉപയോഗിക്കാവുന്ന  മൈക്രോ എസ്.ഡി കാര്‍ഡ് സൗകര്യവും ഉണ്ട്. ക്വാഡ് കോര്‍ 200 പരമ്പരയിലെ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 8 എം.പി ക്യാമറയാണുള്ളത്.