ന്യൂദല്‍ഹി: കാത്തിരിപ്പിനൊടുവില്‍ ഷവോമിയുടെ എം.ഐ എ2 ഇന്ത്യയില്‍ പുറത്തിറങ്ങുന്നു. ആഗസ്റ്റ് 8ന് പുറത്തിറക്കാന്‍ പദ്ധതിയിടുന്ന ഫോണ്‍ ആമസോണ്‍ എക്‌സ്‌ക്ലൂസിവ് ആയിരിക്കും.
പുറത്തിറക്കുന്ന തീയ്യതിയും, തങ്ങളുടെ എക്‌സ്‌ക്ലൂസിവും ആണെന്ന് കാണിച്ച് കൊണ്ടുള്ള പരസ്യം ആമസോണ്‍ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. എന്നാല്‍ ഫോണിന്റെ വില സംബന്ധിച്ച കാര്യങ്ങള്‍ ഇനിയും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.
ALSO READ: ജീവിതമാണ്, വായിക്കണം: ആരോഗ്യസംബന്ധമായ തുറന്നെഴുത്തുകള്‍ “അശ്ലീല”മാക്കുന്നവര്‍ക്ക് ഡോ. വീണയുടെ മറുപടി
ഫോണിന് മാത്രമായി ഒരു പ്രത്യേക പേജും ആമസോണ്‍ തുടങ്ങിയിട്ടുണ്ട്. ഇതില്‍ ഫോണ്‍ ലഭ്യമാവുമ്പോള്‍ നോട്ടിഫിക്കേഷന്‍ ലഭിക്കാനുള്ള ഓപ്ഷനുണ്ട്. പേജില്‍ എം.ഐ എ2വില്‍ പകര്‍ത്തിയ ഫോട്ടോകളും ലഭ്യമാണ്.
4ജിബി റാമും, 32ജിബി ഇന്റേണല്‍ മെമ്മറിയും ഉള്ളതായിരിക്കും ഫോണിന്റെ ബേസ് മോഡല്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആന്‍ഡ്രോയിഡ് ഓറിയോ ഓപറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ആന്‍ഡ്രോയിഡ് ക്യു വരെയുള്ള അപ്‌ഡേറ്റുകള്‍ ലഭ്യമാവും.
12 മെഗാപിക്‌സലിന്റേയും 20 മെഗാപിക്‌സലിന്റേയും കരുത്തുറ്റ സോണി ക്യാമറകളാണ് ഫോണിലുള്ളത് എന്ന് പല വെബ്‌സൈറ്റുകളും റിപ്പോര്‍ട്ട് ചെയ്യുന്നു. ആമസോണ്‍ പ്രസിദ്ധീകരിച്ച് ഫോട്ടോകളെല്ലാം മികച്ച ക്യാമറയാണ് ഫോണിലുള്ളതെന്ന സൂചനകളാണ് തരുന്നത്.
ഏകദേശം 20,000 രൂപയാണ് ബേസ് മോഡലിന് പ്രതീക്ഷിക്കപ്പെടുന്ന വില.
