തിയേറ്ററുകളിൽ ചരിത്രവിജയം നേടുകയാണ് നിവിൻ പോളി ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ്. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും മികച്ച പ്രേക്ഷക പിന്തുണ നേടിക്കൊണ്ട് ചിത്രം മുന്നേറുകയാണ്. ഒരു ഫീൽ ഗുഡ് റോം കോം സിനിമയ്‌ക്ക് കിട്ടുന്ന ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 330 കോടിക്ക് മുകളിൽ സ്വന്തമാക്കിക്കഴിഞ്ഞു. ചിത്രത്തിൽ മൊറേലി സിസ്റ്റേഴ്സ് എന്ന പേരിൽ, നിവിൻ പോളി അവതരിപ്പിച്ച ജസ്റ്റിന്റെ കസിൻ കഥാപാത്രമായുള്ള മീനാക്ഷി രവീന്ദ്രന്റെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ ജസ്റ്റിൻ എന്ന കഥാപാത്രത്തോടുള്ള തന്റെ കഥാപാത്രത്തിന്റെ ബന്ധത്തെക്കുറിച്ച് വ്യക്തത വരുത്തുകയാണ് നടി മീനാക്ഷി. ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിച്ച ജസ്റ്റിന്റെ കസിൻ ആയാണ് മീനാക്ഷി എത്തുന്നത്. ജസ്റ്റിൻ ചേട്ടനോട് തന്റെ കഥാപാത്രത്തിന് പ്രണയമുണ്ടെന്നത് തമാശയായിട്ടാണ് തോന്നുന്നതെന്നും മീനാക്ഷി പറഞ്ഞു.

മീനാക്ഷി. Photo. Screen grab/ Youtube

‘ജസ്റ്റിൻ ചേട്ടൻ എന്റെ ചേട്ടനാണ്. ഞങ്ങൾ ഒക്കെ ജസ്റ്റിൻ ചേട്ടന്റെ ഫാൻസായിരുന്നു. ഇനിയിപ്പോ ജസ്റ്റിൻ ചേട്ടനോട് പ്രണയം ഒക്കെയുള്ള ഒരു ക്യാരക്ടറാണ് എന്നൊക്കെയുണ്ടെങ്കിൽ ഞാൻ പൊളിച്ചേനെ. എനിക്ക് നിവിൻ ചേട്ടന്റെ കഥാപാത്രത്തോട് പ്രണയമൊന്നുമില്ല. പക്ഷേ അങ്ങനെ ഒരു പരിപാടി ഉണ്ടായിരുന്നെങ്കിൽ കൊള്ളായിരുന്നു, അങ്ങനെയാണെങ്കിൽ തകർത്തേനെ,’ മീനാക്ഷി പറഞ്ഞു.

എന്നാൽ സിനിമയിൽ തന്റെ കഥാപാത്രത്തിനും ജസ്റ്റിനും ഇടയിൽ അത്തരമൊരു പ്രണയബന്ധം സംവിധായകൻ ഗിരീഷ് എ.ഡി ഒരുക്കിയിട്ടില്ലെന്നാണ് മീനാക്ഷി വ്യക്തമാക്കുന്നത്. ജസ്റ്റിൻ ചേട്ടന്റെ ആരാധകരായ സഹോദരിമാരുടെ ഒരു കൂട്ടമായാണ് തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചതെന്നും അവർ പറഞ്ഞു.

‘ശരിക്കും അങ്ങനെ ഒന്നുമില്ല. ആർക്കും അങ്ങനെ തോന്നിയിട്ടില്ല. നിങ്ങളാണ് ആദ്യം അത് പറയുന്നത്. ഞങ്ങളോട് ഗിരീഷേട്ടൻ പറഞ്ഞത് ജസ്റ്റിൻ ചേട്ടന്റെ ഫാൻസാണ്, ബേസിക്കലി നമ്മൾ നിവിൻ ചേട്ടന്റെ സിസ്റ്റേഴ്സ് ആണ് എന്നായിരുന്നു. ജസ്റ്റിൻ ചേട്ടൻ എന്ത് ചെയ്താലും ഞങ്ങൾക്ക് ഇഷ്ടമാണ്,’ നടി പറഞ്ഞു.

ചേട്ടൻ എന്ത് ചെയ്താലും ‘അടിപൊളി’ എന്ന് പറയുന്ന പെങ്ങന്മാരെ പോലെയുള്ള സ്വഭാവമാണ് തങ്ങളുടെ കഥാപാത്രങ്ങൾക്കെന്നും മീനാക്ഷി പറയുന്നു. അതല്ലാതെ ജസ്റ്റിനോട് പ്രണയമുള്ള കഥാപാത്രമല്ല തന്റേതെന്നും അവർ വ്യക്തമാക്കി.

മീനാക്ഷി. Photo. Screen grab/ Youtube

‘ചില പെങ്ങന്മാരുണ്ടാവില്ലേ, ചേട്ടൻ എന്ത് ചെയ്താലും അടിപൊളി എന്ന് പറയുന്നവർ. അങ്ങനെയുള്ള ഒരു കഥാപാത്രമായിരുന്നു ഞങ്ങൾക്ക്. ‘ഞങ്ങളുടെ ജസ്റ്റിൻ ചേട്ടൻ’ എന്നൊരു മൂടായിരുന്നു നമ്മക്. അല്ലാതെ ആ കഥാപാത്രത്തിന് ജസ്റ്റിനോട് പ്രണയമൊന്നുമില്ല. ഇതൊക്കെ എവിടുന്നാണ് നിങ്ങൾ ഉണ്ടാക്കുന്നത്, ഇതൊക്കെ ഏത് യൂണിവേഴ്സാണ്. ഗിരീഷേട്ടൻ പോലും ഇങ്ങനെ ഒന്നും ചിന്തിച്ചിട്ടുണ്ടാകില്ല,’ മീനാക്ഷി പറഞ്ഞു.

Content Highlight: Meenakshi clarifies her character’s relationship with Justin in ‘Bethlehem Kudumba Unit’