ഭാവനക്ക് പിറന്നാളാശംസകളുമായി മഞ്ജു വാര്യര്‍. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് ഭാവന എന്നാണ് മഞ്ജു വാര്യര്‍ വിശേഷിപ്പച്ചത്. ഭാവനയും സംയുക്ത വര്‍മയുമൊത്തുള്ള ചിത്രമാണ് മഞ്ജു ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
‘ചിത്രം വ്യക്തമല്ലായിരിക്കും. എന്നാല്‍ അതിലെ ഫീലിങ്ങ്സ് യഥാര്‍ത്ഥമാണ്. പിറന്നാള്‍ ആശംസകള്‍ ഭാവന. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ശക്തയായ സ്ത്രീ. ഞാന്‍ നിന്നെ സ്നേഹിക്കുന്നു, നിനക്കത് അറിയാമെന്ന് എനിക്കറിയാം,’ മഞ്ജു കുറിച്ചു.
രമ്യ നമ്പീശന്, സയനോര ഫിലിപ്പ് തുടങ്ങിയവരെല്ലാം ഭാവനക്ക് ജന്മദിനാശംസകള് നേര്‍ന്നിട്ടുണ്ട്.
‘കൂടുതല്‍ ഫൈറ്റിന്, കൂടുതല്‍ രസകരമാക്കാന്‍, ഇന്നാ പിടിച്ചോ ഒരു ജന്മദിനാശംസകള്’, എന്നാണ് രമ്യ നമ്പീശന് ഫേസ്ബുക്കില്‍ കുറിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും രമ്യ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി പേരാണ് ഭാവനക്ക് ആശംസകളുമായി എത്തുന്നത്.
2002ല്‍ പുറത്തിറങ്ങിയ നമ്മള് എന്ന ചിത്രത്തിലൂടെയാണ് ഭാവന അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാളം, കന്നട, തമിഴ് എന്നീ ഭാഷകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 2005ല്‍ ദൈവനാമത്തില്‍ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും ഭാവന സ്വന്തമാക്കി.
വിവാഹശേഷം ഭര്‍ത്താവ് നവീനൊപ്പം ബെംഗളൂരില്‍ താമസമാക്കിയ ഭാവന വീണ്ടും മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തലൂടെയാണ് മലയാളത്തിലേക്ക് ഭാവന വീണ്ടുമെത്തുന്നത്. നവാഗത സംവിധായകന് ആദില്‍ മൈമൂനത്ത് അഷ്റഫാണ് സംവിധാനം. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്.
View this post on Instagram
ഭദ്രന് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ന് നിഗം ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. ‘ഇഒ എലിയാവൂ കോഹന്’ എന്ന ജൂതനായിട്ടാണ് ഷെയ്ന് അഭിനയിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.
Content Highlight: Manju Warrier wishes Bhavana a happy birthday
