കോട്ടയം : ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം ആരംഭിക്കാനിരിക്കെ സീറ്റിന് വേണ്ടി സമ്മര്‍ദ്ദം ശക്തമാക്കി കേരളാ കോണ്‍ഗ്രസ് എം.

ഇത്തവണ രണ്ട് സീറ്റ് ആവശ്യപ്പെടുമെന്നും കോട്ടയവും ഇടുക്കിയും കേരളാ കോണ്‍ഗ്രസ് എമ്മിന് വേണമെന്നുമാണ് ജോസ് കെ മാണിയുടെ ആവശ്യം.

കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് എം തന്നെ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉറപ്പ് പറഞ്ഞിട്ടുണ്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി. അതേസമയം കോട്ടയം സീറ്റ് വച്ചുമാറാനുള്ള സാധ്യതയില്ലെന്നും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം വ്യക്തമാക്കുന്നു.


ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിന് സുരേന്ദ്രന്റെ അഭിഭാഷകന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷന്‍; ചാനല്‍ ബഹിഷ്‌കരണത്തെച്ചൊല്ലി ബി.ജെ.പിയില്‍ ഭിന്നത


സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തീരുമാനമായിട്ടില്ല. ജനുവരി 24 മുതല്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ കേരള യാത്ര തുടങ്ങും. ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനം അതിന് ശേഷമെ ഉണ്ടാകൂവെന്നും ജോസ് കെ മാണി അറിയിച്ചു.

നിലവില്‍ മുസ്ലിംലീഗിന് രണ്ടും കേരളാ കോണ്‍ഗ്രസ്, ആര്‍.എസ്.പി. എന്നിവര്‍ക്ക് ഓരോ സീറ്റുമാണ് യു.ഡി.എഫിലുള്ളത്. 16 സീറ്റില്‍ കോണ്‍ഗ്രസാണ് മത്സരിക്കുക.