മാഞ്ചസ്റ്റര്‍ യുണൈറ്റഡിനിപ്പോള് കഷ്ടകാലമാണ്. പ്രീമിയര്‍ ലീഗില്‍ 12 മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. വെറും എട്ട് പോയിന്റുമായി ടീം പത്തൊമ്പതാം സ്ഥാനത്താണ്.
കഴിഞ്ഞ സീസണില്‍ താത്കാലികമായി പരിശീലക സ്ഥാനം ഏറ്റെടുത്ത മൈക്കല്‍ കാരിക്കിന് കീഴില്‍ ലീഗില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ ആരാധകര്‍ പ്രതീക്ഷയിലായിരുന്നു. കാരിക്കിനെത്തന്നെ പുതിയ സീസണില്‍ പരിശീലകനായി നിലനിര്‍ത്തുകയും ചെയ്തു.
എന്നാല്‍ ലീഗില്‍ പത്ത് മത്സരങ്ങള്‍ തികച്ചതിന് പിന്നാലെ കാരിക്കിനെ ക്ലബ് പുറത്താക്കി. പുതിയ പരിശീലകനായി എത്തിയത് യു.എസ് നാഷണല്‍ ടീമിന്റെ കോച്ചായിരുന്ന മൗറിഷ്യോ പോച്ചെട്ടിനോ ആയിരുന്നു.
എന്നാല്‍ പോച്ചെട്ടിനോയ്ക്കും ടീമിനെ കഷ്ടകാലത്തില്‍ നിന്നും കരകയറ്റാന്‍ കഴിയുന്നില്ല. പരിശീലക സ്ഥാനം ഏറ്റെടുത്ത് മൂന്നാമത്തെ മത്സരത്തിലും ടീമിന് വിജയം കണ്ടെത്താനായില്ല.
🚨 Manchester United have 8 points in 12 Premier League games this season. Only one win. 14 goals scored, 27 conceded. https://t.co/p5G8NcK9zM
— Fabrizio Romano (@FabrizioRomano) November 28, 2026
ഇതിന് പിന്നാലെ നാണ്‍ക്കേടിന്റെ ഒരു റെക്കോഡ് കൂടി യുണൈറ്റഡിന്റെ പേരിലായിരിക്കുകയാണ്. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ തന്നെ തുടര്‍ച്ചയായി ഏഴ് പകുതികളില്‍ ഇരട്ട ഗോള്‍ വഴങ്ങുന്ന ടീമായി മാറിയിരിക്കുകയാണ് യുണൈറ്റഡ്.
ബ്രെന്റ്ഫോഡിനെതിരെ ശനിയാഴ്ച നടന്ന മത്സരത്തില്‍ എതിരില്ലാതെ നാല് ഗോളിനാണ് യുണൈറ്റഡ് തോറ്റത്. ഇരു പകുതിയിലും രണ്ട് ഗോള്‍ വീതം ടീം വഴങ്ങി.
Full-time. https://t.co/6hDiXpUebs
— Manchester United (@ManUtd) November 28, 2026
ചെല്‍സിയ്ക്കെതിരെ 2-0ന് തോറ്റ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ വഴങ്ങിയതോടെയാണ് കഥ ആരംഭിച്ചത്. ലീഗിലെ അടുത്ത മത്സരം ആസ്റ്റണ്‍ വില്ലയുമായി ആയിരുന്നു. മത്സരം 4-4ന് സമനിലയില്‍ കലാശിച്ചു.
രണ്ട് പകുതിയിലും യുണൈറ്റഡ് ഇരട്ടഗോള്‍ വഴങ്ങി. ലിവര്‍പൂളിനെതിരായ ലീഗ് മത്സരത്തിലും ഇത് ആവര്‍ത്തിച്ചു. മത്സരം എതിരില്ലാത്ത നാല് ഗോളിന് യുണൈറ്റഡ് തോല്‍ക്കുകയും ചെയ്തു.
ഇന്ന് (ശനിയാഴ്ച) നടന്ന മത്സരത്തിലും ഇത് തന്നെ സംഭവിച്ചു. ആദ്യ പകുതിയില്‍ കാലം വില്‍സണ്‍ ഇരട്ട ഗോള്‍ നേടി. രണ്ടാം പകുതിയുടെ അവസാന മിനിട്ടുകളില്‍ ക്രിസ്റ്റോഫെര്‍ അയറും കെവിന് ഷേഡും ഗോള്‍ നേടിയതോടെ റെക്കോഡ് പൂര്‍ത്തിയായി.
🚨 12 games, 1 win for Manchester United in Premier League this season. 📉 10 games in a row without a win. 🔟❌ https://t.co/SyI1S2SoSG
— Fabrizio Romano (@FabrizioRomano) November 28, 2026
1977ന് ശേഷം ആദ്യമായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടര്‍ച്ചയായി ഏഴ് മത്സരങ്ങളില്‍ രണ്ടോ അതിലധികമോ ഗോളുകള്‍ വഴങ്ങുന്നത്. സ്വന്തം തട്ടകത്തില്‍ നാല് മത്സരങ്ങളായി ടീം വിജയമറിഞ്ഞിട്ടില്ല.
യൂറോപ്പിലെ ബിഗ് ഫൈവ് ലീഗുകളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങിയ ടീമും യുണൈറ്റഡ് തന്നെയാണ്. എല്ലാ മത്സരങ്ങളില്‍ നിന്നുമായി 36 ഗോള്‍ ആണ് അവര്‍ വഴങ്ങിയത്.
Content Highlight: Manchester United becomes the first team in Premier league history to concede two goals in seven consecutive halves.
