ഹോളിവുഡിലെ ടോപ് നടന്മാരായ അല്‍ പാച്ചിനോ, റോബര്‍ട്ട് ഡീ നീറോ എന്നിവരെപ്പോലെയാണ് കമല്‍ ഹാസന്, മമ്മൂട്ടി, ചിരഞ്ജീവി എന്ന് തെലുങ്ക് സംവിധായകന് സന്ദീപ് വാങ്ക റെഡ്ഡി കഴിഞ്ഞദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ മൂന്ന് പേരുടെയും സിനിമാജീവിതം ഹോളിവുഡിലെ ടോപ് താരങ്ങളെപ്പോലെയാണെന്നായിരുന്നു സന്ദീപ് വാങ്ക പറഞ്ഞത്.
സിനിമാപേജുകളില്‍ സന്ദീപ് വാങ്കയുടെ വാക്കുകള്‍ വലിയ രീതിയില്‍ ചര്‍ച്ചയായി. കമല്‍ ഹാസന്, മമ്മൂട്ടി എന്നിവരുടെ ലിസ്റ്റില്‍ ചിരഞ്ജീവിയുടെ പേര് വെച്ചത് ചിലരെ അത്ഭുതപ്പെടുത്തിയപ്പോള്‍ മോഹന്‍ലാലിന്റെ പേര് പറയാത്തത് ആരാധകരില്‍ നിരാശ സമ്മാനിച്ചു. ഇന്‍സ്റ്റഗ്രാമില്‍ സന്ദീപ് റെഡ്ഡിയുടെ റീലിന്റെ കമന്റ് ബോക്സ് മോഹന്‍ലാല്‍ ഫാന്‍സ് കൈയടക്കി വെച്ചു.

സന്ദീപ് റെഡ്ഡി വാങ്ക Photo: Screen grab/ Mana Stars
മോഹന്‍ലാലിന്റെ പേര് പറയാത്തത് മോശമായെന്നും ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച നടന് മോഹന്‍ലാലാണെന്നും ആരാധകര്‍ കമന്റ് പങ്കുവെച്ചു. ജയിലര്‍ 2 റിലീസ് സമയത്ത് സംവിധായകന് നെല്‍സന്റെ കമന്റ് ബോക്സ് ചരിച്ചത് പോലെ സന്ദീപ് റെഡ്ഡിയുടെ കമന്റ് ബോക്സും ആരാധകര്‍ ചരിച്ചിരിക്കുകയാണ്.
എന്നാല്‍ മമ്മൂട്ടിയുടെ ഫാന്‍സും ഒട്ടും വിട്ട് കൊടുക്കുന്നില്ല. മമ്മൂട്ടിയുടെ ഫോട്ടോയും ജിഫ് ഇമേജുകളും വെച്ച് ആരാധകര്‍ കട്ടക്ക് പിടിച്ച് നില്‍ക്കുന്നുണ്ട്. സമീപകാലത്ത് കാണാത്ത ഫാന്‍ ഫൈറ്റാണ് ഈ വീഡിയോയുടെ കമന്റ് ബോക്സില്‍ നടക്കുന്നത്. മമ്മൂട്ടി- മോഹന്‍ലാല്‍ ആരാധകര്‍ തമ്മിലുള്ള ഈ ഫാന്ഫൈറ്റാണ് സിനിമാലോകത്തെ പ്രധാന ചര്‍ച്ച.

മമ്മൂട്ടി, മോഹന്‍ലാല്‍, ചിരഞ്ജീവി Photo: Reddit
ചിരഞ്ജീവിയുടെ പേര് എങ്ങനെ ഈ ലിസ്റ്റില്‍ വന്നു എന്ന് ചോദിച്ചവര്‍ക്ക് പ്രൈം ടൈമിലെ ചിരഞ്ജീവിയെക്കുറിച്ചുള്ള ക്ലാസുകളും കമന്റ് ബോക്സില്‍ കാണാന്‍ സാധിക്കുന്നുണ്ട്. മാസ്, സ്വാഗ്, ഫൈറ്റ്, ഡാന്‍സ് എന്നിവയില്‍ ചിരഞ്ജീവിക്കുള്ള കഴിവിനെക്കുറിച്ച് ആരാധകര്‍ വാചാലരാവുകയാണ്. ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും പ്രൈം ചിരഞ്ജീവിയുടെ ഇംപാക്ട് പലര്‍ക്കും സ്വപ്നമാണെന്നും കമന്റുകളുണ്ട്.

സന്ദീപ് വാങ്കയുടെ ലിസ്റ്റില്‍ കമല്‍ ഹാസന്റെ പേരുള്ളതിനെ ആരും ചോദ്യം ചെയ്യുന്നില്ലെന്നതും ശ്രദ്ധേയമാണ്. ആറ് പതിറ്റാണ്ടിലേറെയായി സിനിമാലോകത്ത് നിറഞ്ഞുനില്ക്കുന്ന കമല്‍ ഹാസന് ഗോട്ട് ആണെന്ന് സംശയമില്ലാതെ പലരും അഭിപ്രായപ്പെടുന്നു. സന്ദീപ് വാങ്കയുടെ അടുത്ത ചിത്രമായ സ്പിരിറ്റില്‍ മമ്മൂട്ടി പ്രധാനവേഷത്തിലെത്തുമെന്ന് റൂമറുകളുണ്ടായിരുന്നെങ്കിലും സംവിധായകന് അത് നിരസിച്ചു.
View this post on Instagram
Content Highlight: Mohanlal’s fans comments on Sandeep Vanga Reddy’s interview reel viral
