തൃശ്ശൂര്‍: അന്തിക്കാട് ദുരിതാശ്വാസ ക്യാംപില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ചതിന് 46കാരന്‍ അറസ്റ്റില്‍. കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണനേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡിപ്പിച്ചതായി പെണ്‍കുട്ടി നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ക്യാംപില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമ സംഭവങ്ങള്‍ ഉണ്ടാവുന്ന സാഹചര്യത്തില്‍ വനിതാ പൊലീസിനെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ നടപടികള്‍ ഉണ്ടായിട്ടില്ല.


ALSO READ: സര്‍ക്കാരും ആരോഗ്യവകുപ്പും ജനങ്ങളെ പൊട്ടന്മാരാക്കുകയാണ്; എലിപ്പനി പ്രതിരോധമരുന്നിനെതിരെ വ്യാജപ്രചരണവുമായി വീണ്ടും വടക്കാഞ്ചേരി


കേരളം ഒന്ന് ചേര്‍ന്നാണ് പ്രളയദുരന്തത്തില്‍ നിന്നും കരകയറുന്നത്. യുവാക്കളുടേയും, സന്നദ്ധപ്രവര്‍ത്തകരുടേയും പ്രവര്‍ത്തനങ്ങളാണ് ഒരുപാട് പേരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. അതിനിടയിലാണ് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Updating