കൊവിഡിന് ശേഷം തെരഞ്ഞെടുക്കുന്ന കഥകള്‍ കൊണ്ട് ഇന്ത്യയൊട്ടാകെ ചര്‍ച്ചയായ നടനാണ് മമ്മൂട്ടി. ഒരു സൂപ്പര്‍താരവും ചെയ്യാന്‍ മടിക്കുന്ന കഥകള് ധൈര്യപൂര്‍വം ചെയ്താണ് മമ്മൂട്ടി പാന്‍ ഇന്ത്യന്‍ സെന്‍സേഷനായി മാറിയത്. ഇപ്പോഴിതാ ഒരിടവേളക്ക് ശേഷം മലയാളത്തിന് പുറത്തേക്ക് വീണ്ടും കടക്കുകയാണ് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി.
അമരന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ധനുഷ് നായകനാകുന്ന D55ല്‍ മമ്മൂട്ടിയും ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മമ്മൂട്ടിയെ സ്വാഗതം ചെയ്തുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം.
‘ബിഗ് M ഒരു കഥ തെരഞ്ഞെടുത്താല്‍ അത് ചരിത്രമാകും. D55ലേക്ക് മമ്മൂക്കയെ ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു’ എന്നാണ് ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിയും മമ്മൂട്ടിയുമൊത്തുള്ള ചിത്രം ഇതിനോടകം വൈറലായി. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തമിഴ് സിനിമയുടെ ഭാഗമാകുന്നത്.
നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ച പേരന്‍പാണ് മമ്മൂട്ടി അവസാനമായി ചെയ്ത തമിഴ് ചിത്രം. തമിഴില്‍ നായകതുല്യമായ വേഷങ്ങള്‍ മാത്രം ചെയ്യുന്ന മമ്മൂട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു തമിഴ് പ്രൊജക്ടിന് ഓക്കെ പറഞ്ഞത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. അമരന്‍ പോലൊരു ക്ലാസ് ചിത്രമൊരുക്കിയ രാജ്കുമാര്‍ പെരിയസാമി ഇത്തവണയും നിരാശരാക്കില്ലെന്ന് ഉറപ്പാണ്.
സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. നിലവില്‍ സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായി മാറിയ സായ് അഭ്യങ്കറാണ് ചിത്രത്തിന്റെ സംഗീതം. സായ്‌യുടെ ബി.ജി.എമ്മില്‍ മമ്മൂട്ടിയുടെ ഗ്രാന്‍ഡ് എന്‍ട്രിക്കാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പൂജ ഇന്ന് ചെന്നൈയില്‍ വെച്ച് നടന്നു. അടുത്ത മാസം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും.
ഒരുപിടി മികച്ച സിനിമകള്‍ ലൈനപ്പിലുള്ള ധനുഷിന്റെ ഈ പ്രൊജക്ട് ഗംഭീരമാകുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. അമരന്‍ പോലെ മാസും ക്ലാസും ചേര്‍ന്ന ചിത്രമാകും D55. ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടര്‍ബാര്‍ സ്റ്റുഡിയോസാണ് D55ന്റെ നിര്‍മാണം. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
Dear @mammukka
The day you said ‘Yes’ I knew the almighty has blessed #D55 with Divinity 🙏
I’m honoured and ecstatic to welcome you, our very own #Mammootty sir on board for the film! Can’t wait to see your magic unfold along @dhanushkraja sir.