പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാൻ ദുൽഖർ എത്തുമെന്നായിരുന്നു പ്രേക്ഷകർ കരുതിയത്. പക്ഷെ ഇന്നത്തെ ദിവസം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളാണ്. ദുൽഖറിന്റെ പിറന്നാൾ ദിനമായ ഇന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ അപ്ഡേറ്റുകൾ പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് മമ്മൂട്ടി നൽകിയത് തന്റെ പുതിയ തകർപ്പൻ ഫോട്ടോകളാണ്.