ഇന്ന് സോഷ്യൽ മീഡിയക്ക് ചർച്ചചെയ്യാൻ സാക്ഷാൽ മമ്മൂട്ടി പുതിയൊരു ലുക്കിൽ എത്തി. ‘വിത്ത് എ പ്രെഡേഷ്യസ്’ എന്ന ക്യാപ്‌ഷനിൽ പുറത്തുവിട്ട ഫോട്ടോ പ്രേക്ഷകരെ വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് രാവിലെ കൊച്ചിയിൽ വെച്ച് നടന്ന ‘അമ്മ സംഘടനയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ഗെറ്റപ്പിലാണ് ചർച്ചയാകുന്നത്.