മമ്മൂക്കയ്ക്ക് ഭയങ്കര ഓറ ആണ്.., അത് ആരെ കൊണ്ടും ബ്രേക്ക്‌ ചെയ്യാൻ പറ്റത്തില്ല; വൈറലായി മമ്മൂട്ടി- മോഹൻലാൽ ഫോട്ടോ
trending
മമ്മൂക്കയ്ക്ക് ഭയങ്കര ഓറ ആണ്.., അത് ആരെ കൊണ്ടും ബ്രേക്ക്‌ ചെയ്യാൻ പറ്റത്തില്ല; വൈറലായി മമ്മൂട്ടി- മോഹൻലാൽ ഫോട്ടോ
നന്ദന എം.സി
Saturday, 14th February 2026, 10:48 pm

മലയാളികളുടെ അഭിമാന താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വീണ്ടും സോഷ്യൽ മീഡിയ ചർച്ചകളിൽ നിറഞ്ഞുനിൽക്കുകയാണ്. ആരാധകർ സ്നേഹത്തോടെ മമ്മൂക്കയും ലാലേട്ടനും എന്ന് വിളിക്കുന്ന ഈ രണ്ട് മഹാതാരങ്ങൾ ഇല്ലാതെ മലയാള സിനിമയെ ചിന്തിക്കാൻ പോലും കഴിയില്ലെന്നതാണ് സത്യം.

സ്ക്രീനിൽ മത്സരമുണ്ടെങ്കിലും ജീവിതത്തിൽ പരസ്പര ബഹുമാനവും സൗഹൃദവും നിലനിർത്തുന്ന ഇവരുടെ ബന്ധം എന്നും ശ്രദ്ധേയമാണ്.

ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം പാട്രിയറ്റ് പ്രഖ്യാപിച്ചതോടെ തന്നെ സിനിമാപ്രേമികൾ വലിയ ആവേശത്തിലായിരുന്നു.

മഹേഷ് നാരായണൻ, കുഞ്ചാക്കോ ബോബൻ, മമ്മൂട്ടി, മോഹൻലാൽ, Photo: IMDb

ഇപ്പോഴിതാ, ഇരുവരുടെയും പുതിയ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കേരള തനിമയിൽ മുണ്ടും ഷർട്ടുമണിഞ്ഞ മമ്മൂക്കയും, സ്റ്റൈലിഷ് ജുബ്ബയും പാൻ്റ്സും ധരിച്ച ലാലേട്ടനും ഒന്നിച്ചു നിൽക്കുന്ന ചിത്രം ആരാധകരെ ആവേശത്തിലാഴ്ത്തുകയാണ്.

മമ്മൂട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾ മാറി ഇടവേളയ്ക്ക് ശേഷം ഇത്തരത്തിൽ ഊർജസ്വലമായ ലുക്കിൽ താരത്തെ കാണുന്നതിൽ മമ്മൂട്ടി ആരാധകർ പ്രത്യേക സന്തോഷം പ്രകടിപ്പിക്കുന്നു. ഒരിക്കൽ നടൻ വിനായകൻ പറഞ്ഞ ‘മമ്മൂക്കയ്ക്ക് ഭയങ്കര ഓറയാണ്, അത് ആരെ കൊണ്ടും ബ്രേക്ക് ചെയ്യാൻ പറ്റില്ല’ എന്ന വാക്കുകൾ വീണ്ടും ഓർമിപ്പിക്കുന്നതാണ് ഈ ഫോട്ടോയെന്നും ആരാധകർ പറയുന്നു.

ചിത്രത്തിൽ ലാലേട്ടൻ സമീപം നിൽക്കുമ്പോഴും ആദ്യം കണ്ണ് പോകുന്നത് മമ്മൂക്കയിലേക്കാണെന്നാണ് ആരാധകരുടെ അഭിപ്രായങ്ങൾ.

മമ്മൂട്ടി, മോഹൻലാൽ, Photo: IMDb

മലയാളികളുടെ യുവതാരങ്ങൾ എന്നും ഇവർ തന്നെ, അറിയാലോ മമ്മൂക്കയാണ്…, എന്തൊക്കെയായാലും ഈ ഫോട്ടോ മമ്മൂക്ക കൊണ്ടോയി…, ഇരുവരുമൊന്നിച്ചുള്ള പാട്രിയേറ്റ് വേണ്ടി വൈറ്റിങ്ങിലാണ് തുടങ്ങി നിരവധി കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നു.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പാട്രിയേറ്റ് ’ മൾട്ടിസ്റ്റാർ ചിത്രമായി ഒരുങ്ങുകയാണ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കൂടെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ , നയൻ‌താര , രാജീവ് മേനോൻ എന്നിവർയും പ്രധാന വേഷങ്ങളിലെത്തുന്നു. ‘Dissent is Patriotic, In a world full of traitors, be a Patriot!’ എന്ന ടാഗ്‌ലൈനോടെ പുറത്തിറങ്ങിയ പോസ്റ്ററുകളും മേക്കിങ് വീഡിയോയും ഇതിനകം തന്നെ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

ഏപ്രിൽ 23ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്തായാലും, ഒരു ഫോട്ടോ കൊണ്ട് തന്നെ സോഷ്യൽ മീഡിയ കീഴടക്കിയ മമ്മൂക്ക-ലാലേട്ടൻ കൂട്ടുകെട്ട് ബിഗ് സ്ക്രീനിൽ എന്ത് വിസ്മയമാണ് ഒരുക്കുക എന്നത് കാത്തിരുന്ന് കാണാമെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നു.

Content Highlight: Mammootty Mohanlal’s new photo goes viral

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.