പ്രായം എഴുപത് പിന്നിട്ടെങ്കിലും തെരഞ്ഞെടുക്കുന്ന ഓരോ ചിത്രങ്ങളിലൂടെയും ഇന്ത്യന്‍ സിനിമാ ലോകത്തെയൊട്ടാകെ അമ്പരപ്പിക്കുന്ന അഭിനേതാവാണ് മമ്മൂട്ടി. പ്രായം വെറും നമ്പറാണെന്ന് തെളിയിച്ച് കൊണ്ടായിരുന്നു ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയായും ചാത്തനായുമുള്ള പ്രകടനത്തിന് മികച്ച നടനുള്ള എഴുപത്തി രണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം താരം സ്വന്തമാക്കിയത്. കരയിറില്‍ നാല് തവണയാണ് മമ്മൂട്ടി ഈ നേത്തിലെത്തിയിരിക്കുന്നത്.
നവാഗത സംവിധായകരെയും യുവ സംവിധായകരെയും എന്നും പ്രോത്സാഹിപ്പിച്ച താരം തന്റെ ഉടമസ്ഥതയിലുള്ള ഫിലിം പ്രൊഡക്ഷന്‍ ഹൗസായ മമ്മൂട്ടി കമ്പനിയിലൂടെ മികച്ച ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഫാലിമി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട യുവസംവിധായകന്‍ നിതിഷ് സഹദേവുമൊത്തുള്ള പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ച വാര്‍ത്തയാണ് മമ്മൂട്ടി കമ്പനി പുറത്ത് വിട്ടിരിക്കുന്നത്. പ്രൊഡക്ഷന്‍ ഹൗസിന്റെ ഒമ്പതാമത്തെ പ്രൊജക്ടായാണ് ചിത്രം ഒരുങ്ങുന്നത്.
2023ല്‍ പുറത്തിറങ്ങി ശ്രദ്ധിക്കപ്പെട്ട ഫാലിമിയ്ക്ക് ശേഷം തമിഴില്‍ ജീവയെ നായകനാക്കി ഒരുക്കിയ തലൈവര്‍ തമ്പി തലൈമയില്‍ ഹിറ്റാക്കി കൊണ്ടാണ് നിതിഷ് ഇന്‍ഡസ്ട്രിയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചത്. അതേസമയം ചിത്രത്തെ കുറിച്ച് വലിയ ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളിലെ സിനിമാ പേജുകളില്‍ അരങ്ങേറുന്നുണ്ട്. മമ്മൂട്ടിക്കമ്പനി നിര്‍മിച്ചതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇതെന്നും വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണനിരക്കുന്നതെന്നും സൂചനകളുണ്ട്. നിതിഷ് സഹദേവും അനുരാജ് ഒ.ബിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
മമ്മൂട്ടി കമ്പനി. Photo: Mammootty Kampany/ Youtube.com
കളങ്കാവലിന് ശേഷം മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുള്ളത്. പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ നിന്നും പുറത്തിറങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ ദി കോര്‍, കണ്ണൂര്‍ സ്‌ക്വാഡ്, റോഷാക്ക് തുടങ്ങിയ ചിത്രങ്ങളെല്ലാം സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായവയാണ്. അതിനാല്‍ തന്നെ പുതിയ ഒരു ചിത്രവുമായി മമ്മൂട്ടിയെത്തുമ്പോള്‍ പ്രതീക്ഷകളും ചെറുതല്ല.
Content Highlight: Mammootty Kampnay’s production number 9 with director Nithish Sahadev Shoot begins
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.