മലപ്പുറം: നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മലപ്പുറം ആര്‍.ടി ഓഫീസില്‍ നാളെ മുതല്‍ എട്ടുവരെ ടെസ്റ്റുകളും ഫാസ്റ്റ് ട്രാക്ക് ഉള്‍പ്പടെയുള്ള കൗണ്ടര്‍ സേവനങ്ങളും നിര്‍ത്തിവെച്ചു.

രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും കഴിഞ്ഞ് പതിനൊന്നാം തിയ്യതിയായിരിക്കും ഇനി സേവനങ്ങള്‍ ലഭ്യമാകൂ. കോഴിക്കോട് ജില്ലയിലെ ആര്‍.ടി ഓഫിസുകളില്‍ നിയന്ത്രണം വന്നതോടെ അവിടെനിന്നുള്ള കൂടുതല്‍ അപേക്ഷകര്‍ മലപ്പുറത്ത് എത്തുന്നുണ്ട്.

ALSO READ:  കൈരാനയിലേത് ഹിന്ദുക്കളുടെ തോല്‍വി, മുസ്‌ലീങ്ങളുടെ വിജയം; 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പിടിക്കാനുള്ള തന്ത്രം വെളിപ്പെടുത്തി ചാനല്‍ ചര്‍ച്ചയില്‍ ബി.ജെ.പി വക്താവ്

നിപായുടെ പശ്ചാത്തലത്തില്‍ മലപ്പുറത്തും സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 12 ലേക്ക് മാറ്റിയിരുന്നു. കോഴിക്കോട് ജില്ലയിലെ സ്‌കൂളുകളും 12 നാണ് തുറക്കുന്നത്.

WATCH THIS VIDEO: