കൊച്ചി: റിപബ്ലിക് ടി.വിയുടെ എഡിറ്റര്‍ ഇന്‍ ചീഫായ അര്‍ണാബ് ഗോസ്വാമിയോട് സഹതാപം മാത്രമാണുള്ളതെന്നും എസി റൂമില്‍ ഇരുന്ന് കുറച്ച് വിവരങ്ങളും ശേഖരിച്ച് വായില്‍ തോന്നിയത് വിളിച്ചുപറയലല്ല മാധ്യമപ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.

മനോരമ ഓണ്‍ലൈനിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചാനല്‍ ചര്‍ച്ചക്കിടെ അര്‍ണാബ് മലയാളികളെ അപമാനിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“ഇന്ത്യയിലെ ഏറ്റവും നാണംകെട്ട വര്‍ഗമാണ് ഇവര്‍” ഇങ്ങനെയാണല്ലോ അര്‍ണബിന്റെ വാക്കുകള്‍. അത് കോണ്‍ഗ്രസിനെയോ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെയോ ആരെ വേണമെങ്കിലും ഉദ്ദേശിച്ച് ആകട്ടെ, ഇങ്ങനെ പറയാന്‍ ആരാണ് അര്‍ണബ് എന്നും ആരാണ് അതിന് അനുവാദം കൊടുത്തിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Also Read #ProudToBeMalayali.; അര്‍ണാബ് ഗോസ്വാമിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശശി തരൂരിന്റെ ക്യാംപെയ്ന്‍

താനുള്‍പ്പെടുന്ന മലയാളി സമൂഹത്തെയാണ് അര്‍ണബ് അധിക്ഷേപിച്ചത്. അര്‍ണബ് താങ്കളാണ് പമ്പര വിഡ്ഢി. ഞാന്‍ നിങ്ങളെ വെറുക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതക്കയത്തില്‍ നിന്നും കരകയറുകയാണ് ഞങ്ങള്‍. അതും ഒത്തൊരുമയോടെ ഒരേമനസ്സോടെ ഒറ്റക്കെട്ടായാണ് കേരളം മുന്നോട്ട് പോകുന്നത്. ആ സാഹചര്യത്തില്‍ അര്‍ണബിനെപ്പോലുള്ളവരെ പുച്ഛിച്ച് തള്ളണമെന്നും അദ്ദേഹം മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.

അര്‍ണബിന്റെ മുന്‍കാല വാര്‍ത്തകളും വിശകലനങ്ങളും വീക്ഷിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഞാന്‍ പറയുന്നു, ഇനിയും ഈ ഇരട്ടത്താപ്പ് മാറ്റിയില്ലെങ്കില്‍ ഇതിന് മറുപടി ജനം നല്‍കുമെന്നും. “റിപബ്ലിക്” ആ പേരിനെങ്കിലും കളങ്കം വരുത്താതെ ജോലി ചെയ്യാന്‍ ശ്രമിക്കൂയെന്നും അദ്ദേഹം പറഞ്ഞു.

Doolnews