മുംബൈ: സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍നിന്ന് മുതിര്‍ന്ന നേതാക്കളെ വെട്ടി മഹാരാഷ്ട്ര ബി.ജെ.പി. മുന്‍ മന്ത്രിയും പാര്‍ട്ടിയുടെ രണ്ടാമത്തെ പ്രധാന നേതാവുമായ ഏക്‌നാഥ് ഗഡ്‌സെ, മന്ത്രി വിനോദ് തൗഡെ, മുന്‍ മന്ത്രി പ്രകാശ് മെഹ്ത്ര എന്നിവരെ ഒഴിവാക്കിയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിപട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ഒക്ടോബര്‍ 21നാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സീറ്റ് മാറ്റി മത്സരിപ്പിക്കാനുള്ള പാര്‍ട്ടി തീരുമാനത്തോട് മന്ത്രി ചന്ദ്രകാന്ത് ബവന്‍കുളെയും അതൃപ്തി അറിയിച്ചിട്ടുണ്ട്. സീറ്റ് നല്‍കാത്തിനെത്തുടര്‍ന്ന് മുംബൈ മുന്‍ ബി.ജെ.പി പ്രസിഡന്റ് രാജ് പുരോഹിത് പാര്‍ട്ടി നേതൃത്വത്തെ ശാസിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു.

ഏക്‌നാഥ് ഗഡ്‌സെയെ പട്ടികയില്‍നിന്നും ഒഴിവാക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് ശേഷം ഉയര്‍ന്നുവന്ന പേരായിരുന്നു ഗഡ്‌സെയുടേത്. ഫഡ്‌നാവിസ് മന്ത്രിസഭയില്‍ ഇടംനല്‍കാത്തതുമുതല്‍ ഗഡ്‌സെയെ ഒതുക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിക്കുള്ളിലുണ്ടായിരുന്നെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകളെ ഉദ്ധരിച്ച് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മുന്‍ റവന്യൂ മന്ത്രിയായിരുന്നു ഗഡ്‌സെ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ