മാസിന് മാസും ക്ലാസിന് ക്ലാസുമായി സച്ചി അവതരിപ്പിച്ച അയ്യപ്പന് നായരേയും കോശി കുര്യനേയും ഇരു കയ്യും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത്. 2020 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ ജനപ്രിയ ചിത്രമായി തെരഞ്ഞടുക്കപ്പെട്ടതും ഇക്കാരണം കൊണ്ട് തന്നെയാണ്.
മലയാളികളുടെ അയ്യപ്പന് നായരേയും കോശി കുര്യനേയും തെലുങ്കിലേക്ക് പറിച്ചു നടുകയാണിപ്പോള്. പവന് കല്യാണും റാണ ദഗ്ഗുബാട്ടിയുമാണ് തെലുങ്കില്‍ അയ്യപ്പനും കോശിയുമാവുന്നത്.
ഭീംല നായക് എന്ന പേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ സോംഗും ക്യാരക്ടര്‍ വീഡിയോയുമെല്ലാം ഏറെ ആവേശത്തോടെയാണ് മോളിവുഡും ടോളിവുഡും ഏറ്റെടുത്തത്. ഇപ്പോഴിതാ ചിത്രീകരണ സമയത്തുള്ള ഫോട്ടോയുമായാണ് ഭീംല നായക് ടീം എത്തിയിരിക്കുന്നത്.
#BheemlaNaayak #danielshekar
On the sets of Bheemla Nayak..! pic.twitter.com/KTkbfZ4wgw— Comedy Cinema And Controversy (@ccc_official_) October 21, 2021
പവന് കല്യാണും റാണയും സെറ്റില്‍ വിശ്രമിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കയറുകൊണ്ടുള്ള കട്ടിലില്‍ കിക്കുന്ന പവന് കല്യാണും കാള വണ്ടിയില്‍ കിടക്കുന്ന റാണയുടെയും ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.
ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകളുടെ ഭാഗമായുള്ള ചിത്രീകരണമാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് പുറത്തു വിട്ട ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
തെലുങ്ക് ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് പവര്‍ സ്റ്റാറിന്റെ സിംപ്ലിസിറ്റി എന്ന നിലയിലാണ് ആരാധകര്‍ ചിത്രം ആഘോഷിക്കുന്നത്.
പവന് കല്യാണിനും റാണയ്ക്കും പുറമെ നിത്യ മേനോനും സംയുക്ത മേനോനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംയുക്തയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് ഭീംല നായക്.
സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. തമന് എസ്. ആണ് സംഗീതമൊരുക്കുന്നത്. സിതാര എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ നാഗ വംശിയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ജനുവരി 12ന് തിയേറ്ററുകളിലെത്തും.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Location pictures of Bheemla Nayak
