കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ലിന്റോ ജോസഫിന് വിജയം. 5000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലിന്റോയുടെ വിജയം.

എസ്.എഫ്.ഐ നേതാവായ ലിന്റോ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു.

2016ലെ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന്റെ ജോര്‍ജ്ജ് എം തോമസ് ആയിരുന്നു വിജയിച്ചിരുന്നത്. ലീഗ് സ്ഥാനാര്‍ത്ഥി വി എം ഉമ്മറിനെ പരാജയപ്പെടുത്തിയായിരുന്നു ജോര്‍ജ് വിജയിച്ചത്.

പേരാമ്പ്രയില്‍ എല്‍.ഡി.എഫിന്റെ ടി. പി രാമകൃഷ്ണനും വിജയിച്ചു. 5000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ലീഗ് സ്ഥാനാര്‍ത്ഥി സി. എച്ച് ഇബ്രാഹിം കുട്ടിയെ ആണ് ഇദ്ദേഹം തോല്‍പ്പിച്ചത്.

2016-2021 മന്ത്രിസഭയിലെ തൊഴില്‍ വകുപ്പ് മന്ത്രിയാണ് ടി. പി രാമകൃഷ്ണന്‍. കഴിഞ്ഞ തവണ 4000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ടി. പി രാമകൃഷ്ണന്‍ പേരാമ്പ്രയില്‍ ജയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Linto Joseph won at Thiruvambady