നിയോ ഫിലിം സ്‌കൂളിന്റെ മാസ്റ്റര്‍ മേക്കര്‍ പുരസ്‌ക്കാരത്തിന് സംവിധായകന്‍ ജോഷി അര്‍ഹനായി. മലയാള സിനിമക്ക് ജോഷി നല്‍കിയ മികച്ച ചിത്രങ്ങളാണ് പുരസ്‌കാരത്തിനര്‍ഹനാക്കിയത്.

നിയോ ഇന്നോവേറ്റര്‍ പുരസ്‌ക്കാരം സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിക്കാണ്. ഇന്നലെ കൊച്ചി ലുലു മാളിലെ പി.വി.ആര്‍ സിനിമാസില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാര വിതരണം നടന്നു.

 

നടി പാര്‍വ്വതി തിരുവോത്ത് മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ ഡയറക്ടര്‍ സിബി മലയില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെയര്‍മാന്‍ ജെയിന്‍ ജോസഫ്, വൈസ് ചെയര്‍മാന്‍ ലിയോ തദ്ദേവീസ് എന്നിവര്‍ പങ്കെടുത്തു.