തെന്നിന്ത്യന്‍ സിനിമാ ലോകം കാത്തിരുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. വിജയ്യുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 22ന് 12 മണിക്കാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്.
രക്തം തെറിപ്പിച്ച് വീശുന്ന ചുറ്റിക കയ്യില്‍ പിടിച്ചിരിക്കുന്ന വിജയ്യെയാണ് ഫസ്റ്റ് ലുക്കില്‍ കാണുന്നത്. രണ്ട് പല്ല് തെറിക്കുന്നതും ഇതിനൊപ്പം കാണാം. കാടിന്റെയും മഞ്ഞുവീണ മലനിരകളുടേയും കഴുതപ്പുലിയേയും പോസ്റ്ററില്‍ കാണുന്നുണ്ട്.

സെവന് സ്ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ ലോകേഷ് കനകരാജാണ് ഒരുക്കുന്നത്. വിജയ്, തൃഷ, സഞ്ജയ് ദത്ത്, അര്ജുന് സര്‍ജ, ഗൗതം മേനോന്, മിഷ്കിന്, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
You hear me now 💣
Leo Leo Leo Leo Leo Leo First Look 💥#LeoFirstLook 🔥#Thalapathy @actorvijay sir @Dir_Lokesh @anirudhofficial @Jagadishbliss @trishtrashers @duttsanjay @akarjunofficial @immasterdinesh @SonyMusicSouth #LEO#HBDThalapathyVIJAY pic.twitter.com/njGSsNSQ8I
— Seven Screen Studio (@7screenstudio) June 21, 2023
ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. വാരിസിനും മാസ്റ്ററിനും ശേഷം സെവന് സ്ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് ദളപതി 67. ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്പ് അറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്, ആര്‍ട്ട് : എന്‍. സതീഷ് കുമാര്‍ , കൊറിയോഗ്രാഫി : ദിനേഷ്, ഡയലോഗ് : ലോകേഷ് കനകരാജ്, രത്നകുമാര്‍ & ധീരജ് വൈദി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : രാം കുമാര്‍ ബാലസുബ്രഹ്മണ്യന്. ഒക്ടോബര്‍ 19 ന് ലോകമെമ്പാടും ലിയോ തിയേറ്ററുകളില്‍ എത്തും. പി.ആര്.ഒ: പ്രതീഷ് ശേഖര്‍.
Content Highlight: leo first look poster
