വാഷിംഗ്ടണ്‍: പാക്കിസ്ഥാന്‍ ഭീകരസംഘടനയായ അല്‍ഖ്വയ്ദയേക്കാള്‍ അപകടകാരിയായ സംഘടനയാണ് ലഷ്‌കര്‍ ഇ തൊയ്ബയെന്ന് സി.ഐ.എ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തിലേക്കും വെച്ച് ഏറ്റവും ഭീകരമായ സംഘടനയാണ് ലഷ്‌കര്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സാമ്പത്തികമായി ലഷ്‌കര്‍ ഇ തോയിബ നിലവില്‍ പ്രതിസന്ധി നേരിടുന്നുണ്ടെന്നും ഇവരുടെ പ്രധാന സാമ്പത്തിക സ്‌ത്രോതസ്സ് ഗള്‍ഫ് രാജ്യങ്ങളാണെന്നും സി.ഐ.എ പറയുന്നു.

2008 നവംബറില്‍ നടന്ന മുംബൈ ഭീകരാക്രമണത്തോടനുബന്ധിച്ച് തന്നെ മറ്റ് ആക്രമണങ്ങളും ഇന്ത്യയില്‍ ലഷ്‌കര്‍ ഇ തൊയ്ബ പ്ലാന്‍ ചെയ്തിരുന്നതായും എന്നാല്‍ ഈ ശ്രമം പാളിയെന്നും അതിനുള്ള തുടര്‍ച്ചയായിരുന്നു സെപ്റ്റംബര്‍ മാസത്തില്‍ മുംബൈയില്‍ നടന്ന ആക്രമണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പഞ്ചാബില്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച പാക്കിസ്ഥാനി തീവ്രവാദ സംഘടന ഇന്ത്യയിലെ ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ചതെന്നും മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അബു ജിന്‍ഡാലില്‍ നിന്നും ലഷ്‌കറി തൊയ്ബയെ കുറിച്ച് ലഭിച്ച വിവരങ്ങളും ഏറെ നിര്‍ണ്ണായകമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

അമേരിക്കയ്‌ക്കെതിരെയും സൗദി അറേബ്യയ്‌ക്കെതിരെയും പല പദ്ധതികളും ലഷ്‌കര്‍ ഇ തൊയ്ബ തയ്യാറാക്കിയിരുന്നു. ലഷ്‌കര്‍ ഇ തൊയ്ബയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തെത്താന്‍ സൗദി അറേബ്യ തയ്യാറായിട്ടുണ്ട്.  സാമ്പത്തികമായി ലഷ്‌കര്‍ ഇ തോയിബ നിലവില്‍ പ്രതിസന്ധി നേരിടുന്നുണ്ടെന്നും ഇവരുടെ പ്രധാന സാമ്പത്തിക സ്‌ത്രോതസ്സ് ഗള്‍ഫ് രാജ്യങ്ങളാണെന്നും സി.ഐ.എ പറയുന്നു.

ലഷ്‌കര്‍ ഇ തൊയ്ബയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പാക്കിസ്ഥാനില്‍ നിരുപാധികം തുടരുകയാണെന്നും അവര്‍ക്ക് വേണ്ട എല്ലാ പിന്തുണയും അവിടുത്തെ ഭരണകൂടം നല്‍കുന്നുണ്ടെന്നും സി.ഐ.എ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. നിലവില്‍ സൗത്ത് ഏഷ്യയിലും  ഇന്‍ഡോ യൂറോപ്യന്‍ രാജ്യങ്ങളിലും ലഷ്‌കര്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് അറിയുന്നത്.