ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിന് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഇംഗ്ലണ്ട് 48.1 ഓവറില്‍ 265 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 37 ഓവറില്‍ 176 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനമാണ് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും ജോ റൂട്ടും കാഴ്ചവെച്ചത്. ബ്രൂക്ക് 69 പന്തില്‍ നിന്ന് ഏഴ് ഫോര്‍ ഉള്‍പ്പെടെ 67 റണ്‍സ് നേടി. ജോ റൂട്ട് 52 പന്തില്‍ നിന്ന് അഞ്ച് ഫോര്‍ ഉള്‍പ്പെടെ 44 റണ്‍സും നേടി.

ഇരുവര്‍ക്കും പുറമെ സൂപ്പര്‍ താരം ജോസ് ബട്‌ലര്‍ 33 പന്തില്‍ രണ്ട് ഫോര്‍ ഉള്‍പ്പെടെ 31 റണ്‍സാണ് നേടിയത്. ഇതോടെ ഒരു ചരിത്ര നേട്ടവും ബട്‌ലര്‍ സ്വന്തമാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ 600+ ബൗണ്ടറികള്‍ (സിക്‌സും ഫോറും) നേടുന്ന ആദ്യ താരമായിരിക്കുകയാണ് ബട്‌ലര്‍.

ജോസ് ബട്ലര്

അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ 600ലധികം ബൗണ്ടറികള്‍ (സിക്‌സും ഫോറും) നേടുന്ന താരം

600 – ജോസ് ബട്‌ലര്‍ (408 + 192) 2026*

500 – രോഹിത് ശര്‍മ (324 + 176) 2022

400 – മാര്‍ട്ടിന്‍ ഗുപ്ത്തില്‍ (255 + 145) 2021

300 – മാര്‍ട്ടിന്‍ ഗുപ്ത്തില്‍ (198 + 102) 2018

200 – ബ്രെന്‍ഡന്‍ മക്കല്ലം (142 + 58) 2012

100 – ബ്രെന്‍ഡന്‍ മക്കല്ലം (73 ഫോറുകള്‍ + 27 സിക്‌സുകള്‍) 2009

ലങ്കയ്ക്ക് വേണ്ടി അസിതാ ഫെര്‍ണാണ്ടോയും സച്ചിന്ദു കോളമ്പാഗും മൂന്ന് വിക്കറ്റുകള്‍ വീതം നേടി തിളങ്ങി. സുഷ്മന്ദ ചമീര, ദുനിത് വെല്ലാലഗെ, ദില്‍ശന്‍ മധുശങ്ക എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

ലങ്കയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തത് 45 റണ്‍സ് നേടിയ ദുനിത് വെല്ലാലഗെയാണ്. ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് 42 റണ്‍സും നേടി. അഞ്ച് വിക്കറ്റുകള്‍ നേടിയ വില്‍ ജാക്‌സാണ് ഇംഗ്ലണ്ടിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത്. ജെയ്മി ഓവര്‍ട്ടണ്‍ രണ്ട് വിക്കറ്റും ഗസ് ആറ്റ്കിന്‍സണ്‍, രഹാന്‍ അഹമ്മദ്, ജോഷ് ടങ് എന്നിവര്‍ ഓരോ വിക്കറ്റു നേടി.

 

Content Highlight: Jos Buttler Complete 600 Boundaries In International T-20