പാറ്റ്‌ന: കാലിത്തീറ്റ കുംഭക്കോണക്കേസില്‍ ജയിലില്‍ കഴിയുന്ന ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന് ജയിലില്‍ വി.ഐ.പി പരിഗണനയെന്ന് ആരോപണം.
റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ കഴിയുന്ന ലാലുവിന് പ്രത്യേക പരിഗണനയാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. വീട്ടില്‍ നിന്ന് എത്തിക്കുന്ന ഭക്ഷണം, ടെലിവിഷന്‍ സൗകര്യം, എന്നിവ ജയില്‍ അധികൃതര്‍ അനുവദിച്ചിട്ടുണ്ട്.
ലാലുവിന് മാത്രമാണ് ഇത്തരമൊരു പരിഗണന നല്‍കിയിരിക്കുന്നത് എന്നാണ് ജയില്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കാലിത്തീറ്റ കുംഭക്കോണക്കേസില്‍ ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസമാണ് സിബിഐ കോടതി വിധിച്ചത്.
ജനുവരി മൂന്നിനാണ് കേസില്‍ ശിക്ഷവിധിക്കുന്നത്. ലാലുവിനെതിരെ ചുമത്തിയിരുന്ന ആദ്യകേസില്‍ അഞ്ച് വര്‍ഷത്തെ ശിക്ഷ കോടതി നല്‍കിയിരുന്നു. ഇതില്‍ ജാമ്യം നേടി പുറത്തിരിക്കയെയാണ് രണ്ടാമത്തെ കേസിലും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
