പഞ്ചാബിനെതിരായ മത്സരത്തിന് മുന്നോടിയായി ചെന്നൈ ടീമില്‍ മാറ്റം വരുത്തരുതെന്ന് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. സഞ്ജുവും ഋതുരാജും ചേര്‍ന്ന് നല്‍കുന്ന സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പ് ചെന്നൈക്ക് വലിയ ഊര്‍ജം നല്‍കുമെന്നും ടീമില്‍ മാറ്റം വരുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല ശിവം ദുബെ നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ബാറ്റിങ്ങിന് ഇറങ്ങണമെന്നും അദ്ദേഹത്തെ പോലൊരു ബിഗ് ഹിറ്ററെ ടോപ് ഓര്‍ഡറില്‍ ഇറക്കുന്നത് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിക്കുമെന്നും ശ്രീകാന്ത് പറഞ്ഞു.
‘സഞ്ജുവും ഋതുരാജും ചേര്‍ന്ന് നല്‍കുന്ന സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പ് ചെന്നൈക്ക് വലിയ ഊര്‍ജം നല്‍കും. എന്നാല്‍ ഒരു മത്സരത്തിലെ പ്രകടനം കൊണ്ട് ടീമില്‍ മാറ്റം വരുത്തരുത്. ശിവം ദുബെ നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ബാറ്റിങ്ങിന് ഇറങ്ങണം.
അവനെ ആറാം നമ്പറിന് താഴേക്ക് അയക്കരുത്. ദുബെയെപ്പോലൊരു ബിഗ് ഹിറ്ററെ ടോപ് ഓര്‍ഡറില്‍ ഇറക്കുന്നത് ചെന്നൈയുടെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിക്കും,’ ക്രിസ് ശ്രീതാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.ശിവം ദുബെ
അതേസമയം ചെന്നൈ സൂപ്പര്‍ കിങ്‌സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള വമ്പന്‍ പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചെന്നൈയുടെ സ്വന്തം തട്ടകമായ ചെപ്പോക്കിലാണ് മത്സരം. സീസണിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ചെന്നൈ രണ്ടാം മത്സരത്തില്‍ വിജയം സ്വന്തമാക്കി തിരിച്ചുവരാനാണ് ലക്ഷ്യം വെക്കുന്നത്. അതേസമയം തങ്ങളുടെ രണ്ടാം വിജയം ലക്ഷ്യം വെച്ചാണ് പഞ്ചാബ് കളത്തിലിറങ്ങുന്നത്.
ചെന്നൈ ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് മലയാളി സൂപ്പര്‍ താരവും ഇന്ത്യന്‍ ഓപ്പണറുമായ സഞ്ജു സാംസണിന്റെ പ്രകടനമാണ്. രാജസ്ഥാനില്‍ നിന്ന് ചെന്നൈയിലെത്തിയ ആദ്യ മത്സരത്തില്‍ ആറ് റണ്‍സ് മാത്രമായാരുന്നു സഞ്ജുവിന് നേടാന്‍ സാധിച്ചത്. എന്നാല്‍ ടീമിന്റെ ഹോം ഗ്രൗണ്ടില്‍ സഞ്ജു മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: Kris Srikkanth Talking About Shivam Dube