ഇംഗ്ലണ്ടിനെതിരെയുള്ള ടി – 20 പരമ്പരയും ഇന്ത്യന്‍ സംഘം അടിയറവ് പറഞ്ഞിരിക്കുകയാണ്. പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ട ടീം നാളെ (ജൂലൈ 11) ആശ്വാസ ജയത്തിനായി ഇറങ്ങുകയാണ്. ഹാംഷെയറിലെ യൂട്ടിലിറ്റ ബൗള്‍ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.
ഇംഗ്ലണ്ടിനെതിരെയുള്ള ടി – 20 പരമ്പരയും ഇന്ത്യന്‍ സംഘം അടിയറവ് പറഞ്ഞിരിക്കുകയാണ്. പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ട ടീം നാളെ (ജൂലൈ 11) ആശ്വാസ ജയത്തിനായി ഇറങ്ങുകയാണ്. ഹാംഷെയറിലെ യൂട്ടിലിറ്റ ബൗള്‍ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.
ഇപ്പോള്‍ ഈ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീം സെലക്ഷനെ വിമര്‍ശിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം വസിം ജാഫര്‍. ശിവം ദുബെ വലിയ ഭയത്തോടെയാണ് കളിക്കുന്നതെന്നും ക്രീസില്‍ നിന്ന് എങ്ങനെയെങ്കിലും മടങ്ങാന്‍ വെമ്പുന്നതുപോലെയാണ് അവന്‍ ബാറ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ് ശ്രീകാന്ത്. Photo: lndian Sports Netwrk/x.com
നാലാം ടി – 20യിലെ ദുബെയുടെ ഇന്നിങ്സും മോശമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. താരത്തിന്റെ ബൗളിങ്ങും വളരെ സാധാരണമാണെന്നും മധ്യനിരയില്‍ താന്‍ താരത്തിന് പകരമായി കെ.എല്‍ രാഹുലിനെ കളിപ്പിക്കുമെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
‘ഇത്തരം പിച്ചുകളില്‍ ശിവം ദുബെയെ കാണുമ്പോള്‍ തന്നെ ഭയന്നതുപോലെയാണ് തോന്നുന്നത്. ക്രീസില്‍ നിന്ന് എങ്ങനെയെങ്കിലും ഒന്നു പുറത്തുകടന്ന് പവലിയനിലേക്ക് മടങ്ങാന്‍ വെമ്പുന്നതുപോലെയാണ് അവന്‍ ബാറ്റ് ചെയ്യുന്നത്. അവന്റെ മുഖത്ത് ആ ഭയം വ്യക്തമായി കാണാം. വലിയ രീതിയില്‍ ബുദ്ധിമുട്ടുന്ന മറ്റൊരു താരമാണവന്‍, ഒരു സിക്‌സ് അടിച്ചാലുടന്‍ ഔട്ടാവുകയും ചെയ്യും. ദുബെയുടെ ഈ ഇന്നിങ്‌സും വളരെ മോശമായിരുന്നു.
ഞാന്‍ തീര്‍ച്ചയായും ദുബെയെ ടീമില്‍ നിന്ന് ഒഴിവാക്കുകയും പകരം മധ്യനിരയില്‍ കെ.എല്‍. രാഹുലിനെ ഉള്‍പ്പെടുത്തുകയും ചെയ്യും. ദുബെയുടെ ബൗളിങ്ങും വളരെ സാധാരണമാണ്. എറിയുന്ന ആ ഒരോവര്‍ പോലും ബാറ്റര്‍മാര്‍ അടിച്ചു തകര്‍ക്കുകയാണ്. ചിലപ്പോള്‍ ദുര്‍ബലമായ ടീമുകള്‍ക്കെതിരെ അവന്‍ നന്നായി പന്തെറിയാറുണ്ട്. പക്ഷേ, അവനെ ഒരു പ്രധാന ബൗളറായി കണക്കാക്കാന്‍ കഴിയില്ല. ഐ.പി.എല്ലില്‍ പോലും അവന്‍ അധികം ഓവറുകള്‍ എറിയാറില്ല,’ ശ്രീകാന്ത് പറഞ്ഞു.

നാലാം ടി – 20യില്‍ ദുബെ 23 പന്തില്‍ 22 റണ്‍സെടുത്തിരുന്നു. മത്സരത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം താരം 53 റണ്‍സ് താരം സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തിരുന്നു. കൂടാതെ പരമ്പരയില്‍ നാല് മത്സരങ്ങളില്‍ കളിച്ച താരം 71 റണ്‍സാണ് നേടിയത്. ബാറ്റിങ്ങില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും ഓള്‍ റൗണ്ടര്‍ക്ക് ഇതുവരെ വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിച്ചിട്ടില്ല.
Content Highlight: Kris Srikkanth says Shivam Dube bats like he’s begging to leave the crease