മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ചിത്രമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം. ചിത്രം വലിയ വിജയമായതിന് പിന്നാലെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും പുറത്തിറങ്ങുകയും അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ മലയാളത്തിലെ ദൃശ്യം 3യ്ക്ക് ശേഷം എല്ലാവരും കാത്തിരുന്നത് അജയ് ദേവ്ഗണ്ണിന്റെ ഹിന്ദി വേര്‍ഷനായ ദൃശ്യം  ദി കണ്‍ക്ലൂഷന്‍ എന്ന ചിത്രത്തിനായിരുന്നു.

ദൃശ്യം  ദി കണ്‍ക്ലൂഷന്‍. Photo: X.com

ആദ്യ രണ്ട് ഭാഗങ്ങളും മലയാളത്തിന്റെ അതേ കണ്ടന്റ് റീമേക്ക് ചെയ്യുകയായിരുന്നെങ്കിലും മൂന്നാം ഭാഗത്തില്‍ മലയാളത്തില്‍ നിന്നും കാര്യമായ മാറ്റമുണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ജീത്തു ജോസഫിന്റെ തിരക്കഥയിലും സംവിധാനത്തിലും പുറത്തിറങ്ങിയ ദൃശ്യം 3 ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയെങ്കിലും ഭൂരിഭാഗം പ്രേക്ഷകരെയയും സംതൃപ്തരാക്കിയിരുന്നില്ല. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇതോടെയാണ് ഹിന്ദി വേര്‍ഷനായി മലയാളികള്‍ കാത്തിരുന്നത്. മാറ്റങ്ങളോടെ തിയേറ്ററുകളിലെത്തിയ ദൃശ്യം 3 കണ്‍ക്ലൂഷന് വലിയ വരവേല്പായിരുന്നു രാജ്യമൊട്ടാകെ ലഭിച്ചത്.

ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതോടെ ആഗോളതലത്തില്‍ 400 കോടിയിലധികം നേടിയാണ് ദൃശ്യം 3 ദി കണ്‍ക്ലൂഷന്‍ മുന്നേറുന്നത്. ഫൈനല്‍ കളക്ഷന്‍ 600 കോടിയിലധികം നേടാന്‍ സാധിക്കുമെന്നാണ് പലരും വിലയിരുത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തെ അഭിനന്ദിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ദൃശ്യം 3 കണ്‍ക്ലൂഷന്‍ കണ്ടെന്നും ആളുകള്‍ക്ക് ഏറെ പ്രിയപ്പെട്ട വലിയ ഒരു യാത്രയ്ക്ക് അര്‍ഹമായ രീതിയില്‍ ഒരു അവസാനം നല്‍കിയത് കണ്ട് താന്‍ ഇംപ്രെസ് ആയെന്നും മോഹന്‍ലാല്‍ പറയുന്നു. അഭിഷേക് പഥകിനും കുമാര്‍ പഥകിനും അജയ് ദേവ്ഗണ്ണിനും ചിത്രത്തിന്റെ മുഴുവന്‍ കാസ്റ്റിനും ക്രൂവിനും അഭിനന്ദനം അറിയിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Mohanlal cogratulates Drishyam 3 team for the films hit