റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഓള്‍ റൗണ്ടര്‍ റൊമാരിയോ ഷെപ്പേര്‍ഡിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. ഷെപ്പേര്‍ഡിനെ എല്ലാവരും ഒരു ഗണ്‍ ക്രിക്കറ്ററായും ബിഗ് ഹിറ്ററായും ഹൈപ്പ് നല്‍കുന്നുവെന്നും എന്നാല്‍ അവന്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു വെയ്സ്റ്റ് ആണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.സി.ബി ഒരു ചാമ്പ്യന്‍ഷിപ് ടീമാണെന്നും എന്നാല്‍ ഷെപ്പേര്‍ഡിനെ ടീമിലെടുക്കുന്നത് തുടര്‍ന്നാല്‍ അവര്‍ അടുത്ത മത്സരങ്ങളില്‍ ബുദ്ധിമുട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.
ക്രിസ് ശ്രീകാന്ത്. Photo: Cricket Central/x.com
‘എല്ലാവരും റൊമാരിയോ ഷെപ്പേര്‍ഡിനെ ഒരു ഗണ്‍ ക്രിക്കറ്ററായും ബിഗ് ഹിറ്ററായും ഹൈപ്പ് നല്‍കുന്നു. എന്നാല്‍, അവന്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും വെയ്സ്റ്റാണ്. ആര്‍.സി.ബി എന്തിനാണ് അവനെ ഇപ്പോഴും കളിപ്പിക്കുന്നതെന്ന് എന്ന എനിക്ക് മനസിലാകുന്നില്ല. ടീമില്‍ മികച്ച താരങ്ങളുണ്ട്.
അതിനാല്‍ അവനെ വീണ്ടും കളിപ്പിക്കുകയാണെങ്കില്‍ എനിക്ക് ഒന്നും പറയാനില്ല. ആര്‍.സി.ബി ഒരു ചാമ്പ്യന്‍ഷിപ് ടീമാണ്. പക്ഷേ, എന്നോ നടത്തിയ ഒരു പ്രകടനത്തിന്റെ പേരില്‍ ഷെപ്പേര്‍ഡിനെ വീണ്ടും ടീമിലെടുക്കുകയാണെങ്കില്‍ ടീം ബുദ്ധിമുട്ടും. ബാറ്റിങ്ങില്‍ ഇപ്പോഴും ആര്‍.സി.ബി ദുര്‍ബലമാണ്. അതാണ് കഴിഞ്ഞ മത്സരത്തില്‍ അവരുടെ പരാജയത്തിന് കാരണം.
മുംബൈക്കെതിരെ 167 ചെയ്സ് ചെയ്യുന്നതില്‍ തോല്‍വിയുടെ വക്കിലെത്തിയിരുന്നു. ഈ മത്സരത്തില്‍ അവര്‍ അഗ്രസീവാകാന്‍ ശ്രമിച്ചു. പക്ഷേ, ഈ പിച്ച് ബാറ്റിങ്ങിന് അനുയോജ്യമല്ല. അതിനാല്‍ അവര്‍ക്ക് നരെയ്‌നും (സുനില്‍) വരുണ്‍ ചക്രവര്‍ത്തിക്കും മുന്നില്‍ ബുദ്ധിമുട്ടിയേക്കും,’ ശ്രീകാന്ത് പറഞ്ഞു.
റൊമാരിയോ ഷെപ്പേർഡ്. Photo: Royal Challengers Bengaluru/x.com
കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന മത്സരത്തില്‍ ബെംഗളൂരു അവസാന പന്തിലാണ് വിജയിച്ചത്. ഏറെ നിര്‍ണായകമായ അവസാന ഓവറുകളില്‍ ഷെപ്പെര്‍ഡായിരുന്നു ക്രീസിലുണ്ടായിരുന്നത്. എന്നാല്‍ താരം അവസാന ഓവറില്‍ താരം 11 പന്തില്‍ നാല് റൺസെടുത്ത് മടങ്ങിയിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് ശ്രീകാന്തിന്റെ പ്രതികരണം.
Content Highlight: Kris Srikanth says that RCB allrounder Romario Shepherd is a waste with bat and bowl