കൂടത്തായി കൊലപാതക പരമ്പര വെവ്വെറെ അന്വേഷണ സംഘത്തിന്; ഓരോ കേസിലും ഓരോ എഫ്.ഐ.ആര്‍
kERALA NEWS
കൂടത്തായി കൊലപാതക പരമ്പര വെവ്വെറെ അന്വേഷണ സംഘത്തിന്; ഓരോ കേസിലും ഓരോ എഫ്.ഐ.ആര്‍
ന്യൂസ് ഡെസ്‌ക്
Wednesday, 9th October 2019, 9:25 am

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ഓരോ മരണങ്ങളും ഓരോ അന്വേഷണം സംഘം അന്വേഷിക്കാന്‍ തീരുമാനം. ഓരോ അന്വേഷണ സംഘത്തിലും ആരൊക്കെ ഉണ്ടായിരിക്കണം എന്ന് തീരുമാനിക്കുന്നതും ഇതിന്റെ മൊത്തം ചുമതലയും റൂറല്‍ എസ്.പി കെ.ജി സൈമണിനായിരിക്കും.

11 പേരടങ്ങുന്ന സംഘമാണ് ഇപ്പോള്‍ കൂടത്തായി കേസ് അന്വേഷിക്കുന്നത്. അവര്‍ ആറ് സംഘങ്ങളായാണ് അന്വേഷണം. എന്നാല്‍ അന്വേഷണസംഘം വിപുലീകരിക്കണമെന്ന് നേരത്തെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പുതിയ അന്വേഷണ സംഘം രൂപീകരിക്കുന്നതോടെ ഓരോ സംഘത്തിനും ഓരോ തലവനുണ്ടാവും. സൈബര്‍ ക്രൈം, ഫോറന്‍സിക് പരിശോധന, എഫ്‌ഐആര്‍ തയ്യാറാക്കുന്നതില്‍ വിദഗ്ധര്‍, അന്വേഷണ വിദഗ്ധര്‍ എന്നിവരായിരിക്കും സംഘത്തിലുണ്ടാവുക.

ഓരോ കേസിലും ഓരോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തായിരിക്കും അന്വേഷിക്കുക.
കൂടത്തായി കേസില്‍ അന്വേഷണം തുടരുന്ന സംഘം ജോളിയുമായി അടുത്തിടപഴകിയവരെ എല്ലാം ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.

ജയിലില്‍ കഴിയുന്ന ജോളി പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും തുടര്‍ന്ന് ജോളിയെ നിരീക്ഷിക്കാന്‍ ഒരു ജയില്‍ ജീവനക്കാരിയെ ചുമതലപ്പെടുത്തിയെന്നുമുള്ള അഭ്യൂഹങ്ങളെല്ലാം ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ തള്ളിയിരുന്നു.