തിരുവനന്തപുരം: പാക് അനുകൂല നിലപാട് പുറത്തെടുത്ത് കേരളത്തിലെ ന്യൂനപക്ഷമായ മുസ്ലിം സമുദായത്തെ കൂടെ നിർത്താനാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയും സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനും ആഗ്രഹിക്കുന്നതെന്നു ബി.ജെ.പിയുടെ വി. മുരളീധരന്‍ എം.പി. ലോക്സഭാ തെരഞ്ഞെടുപ്പിൽ സി.പി.ഐ.എമ്മിന് തോൽവി ഉറപ്പായപ്പോൾ പുതിയ അടവ് പുറത്തെടുക്കുകയാണ് കോടിയേരിയെന്നും മുരളീധരൻ പറയുന്നു. കേരളത്തിലെ മുസ്ലിങ്ങള്‍ മുഴുവന്‍ പാക് അനുകൂലികളാണെന്ന തെറ്റിദ്ധാരണയില്‍ നിന്നാണ് കോടിയേരി ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും മുരളീധരൻ ആരോപിച്ചു.

Also Read ആര്‍ക്കോ വേണ്ടി യുദ്ധം കൊതിക്കുന്ന ന്യൂസ് റൂമുകള്‍

സ്വന്തം രാജ്യം ഭീഷണി നേരിടുമ്പോള്‍ ശത്രുരാജ്യത്തിന് വേണ്ടി സംസാരിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ പാരമ്പര്യമാണ് സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റേതെന്ന് സി.പി.ഐ.എം വോട്ട് ബാങ്ക് മുന്നില്‍ക്കണ്ട് ദേശവിരുദ്ധ നിലപാട് സ്വീകരിക്കുകയും പരസ്യമായി അത് പ്രകടിപ്പിക്കുകയും ചെയ്യുന്ന കോടിയേരിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യണമെന്നും മുരളീധരൻ പറഞ്ഞു. സി.പി.ഐ.എമ്മിന്റെ ദേശീയ നേതാക്കൾ പോലും പൊതുവികാരത്തിനൊപ്പം നിൽക്കുമ്പോഴാണ് കോടിയേരി ഇത് ചെയ്യുന്നതെന്നും മുരളീധരൻ പറഞ്ഞു.

Also Read കെയ്റോ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിടിച്ച് തീപിടുത്തം: 25 പേർ മരിച്ചു, 50ഓളം പേർക്ക് പരിക്ക്

“ചൈനയുമായുള്ള യുദ്ധത്തിന്റെ കാലഘട്ടത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ശത്രുരാജ്യത്തെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ ഇ.എം.എസിന് ഉള്‍പ്പെടെ ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്. രാജ്യം ശത്രുരാജ്യങ്ങളില്‍നിന്നു ഭീഷണി നേരിടുമ്പോള്‍ രാജ്യസ്നേഹം പ്രകടിപ്പിക്കുന്നതിനു പകരം ശത്രുരാജ്യത്തോടാണ് കോടിയേരി കൂറ് കാണിക്കുന്നത്” വി.മുരളീധരന്‍ വിമർശിച്ചു.

Also Read “ആള്‍ക്കൂട്ടത്തില്‍ നിന്നും പാക് സൈന്യം എന്നെ രക്ഷപ്പെടുത്തി, എന്നെ നന്നായി പരിചരിച്ചു”; വ്യോമസേന വിങ് കമാന്‍ഡറുടെ പുതിയ വീഡിയോ പാകിസ്ഥാന്‍ പുറത്തുവിട്ടു

സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പിന്തുണ പ്രഖ്യാപിക്കുകയും കേരളത്തില്‍ കോടിയേരി മറ്റൊരു നിലപാടെടുക്കുകയും ചെയ്യുന്നതിലൂടെ തെളിയുന്നത് സി.പി.ഐ.എമ്മിന്റെ വോട്ട്ബാങ്ക് രാഷ്ട്രീയമാണ്. കോടിയേരിയുടെ പ്രസ്താവന അപകടകരവും രാജ്യദ്രോഹവുമാണ്. കോടിയേരിക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി എത്രയും വേഗം അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയാണ് വേണ്ടത്. മുരളീധരൻ ആവർത്തിച്ചു.