ഈ വര്‍ഷം വന്‍ ഹൈപ്പോടെ തിയേറ്ററുകളിലെത്തുകയും വേണ്ടത്ര വിജയിക്കാതെ പോവുകയും ചെയ്ത ചിത്രമാണ് ഖലീഫ. പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രം ശരാശരി റിപ്പോര്‍ട്ടാണ് സ്വന്തമാക്കിയത്. കാലങ്ങളായി കണ്ടുശീലിച്ച കഥാഗതിയെ ഒരു മാറ്റവുമില്ലാതെ അവതരിപ്പിച്ചതാണ് ഖലീഫക്ക് തിരിച്ചടിയായത്.
കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു. സിനിമാപേജുകള്‍ പ്രവചിച്ചതുപോലെ ഖലീഫയിലെ ഓരോ സീനുകളും ട്രോളന്മാര്‍ വലിച്ചുകീറുകയാണ്. സ്വര്‍ണകടത്ത് പ്രധാന തീമായി വരുന്ന ചിത്രത്തില്‍ ആമിര്‍ അലി എന്ന സ്മഗ്‌ളറായാണ് പൃഥ്വി വേഷമിടുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ തന്റെ കുടുംബത്തെ രക്ഷിക്കാനായി സ്വര്‍ണം കടത്തുന്ന ആമിറിന് പിന്നീട് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ കഥ.

വില്ലന്മാരുടെ ഗ്യാങ്ങിന്റെ കണ്ണ് വെട്ടിച്ച് പല രൂപത്തില്‍ ആമിറും സംഘവും വിദേശത്ത് നിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്നതായി കാണിക്കുന്നുണ്ട്. കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ചും അവര്‍ക്ക് കൈക്കൂലി കൊടുത്തുമൊക്കെയാണ് ആമിറിന്റെ സ്മഗ്‌ളിങ്. സ്വര്‍ണം തരിയായി പൊടിച്ച് കാപ്പിപ്പൊടിക്കൊപ്പവും ചോക്ലേറ്റിന്റെ രൂപത്തിലുമെല്ലാം കടത്തുന്നതായി കാണിക്കുന്നുണ്ട്.
എന്നാല്‍ ആമിറിന്റെ കള്ളക്കടത്ത് സീനുകള്‍ കണ്ടിട്ട് വണ്ടറടിക്കുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരുടെയും കമന്റ്. ഇതിനെക്കാള്‍ വലിയ സ്മഗ്‌ളിങ് സീനുകള്‍ കണ്ട് വളര്‍ന്നവരാണ് ഇക്കൂട്ടരുടെ അഭിപ്രായം. സൂര്യയുടെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്റര്‍ അയനുമായാണ് പലരും ഖലീഫയെ താരതമ്യം ചെയ്യുന്നത്.

കെ.വി ആനന്ദ് സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അയന്‍. ചെന്നൈയില്‍ കള്ളക്കടത്ത് നടത്തുന്ന ദേവ എന്ന കഥാപാത്രമായി ഗംഭീര പെര്‍ഫോമന്‍സായിരുന്നു സൂര്യ കാഴ്ചവെച്ചത്. കസ്റ്റംസിന്റെയും പൊലീസിന്റെയും കണ്ണുവെട്ടിച്ച് പലരീതിയില്‍ സ്വര്‍ണവും ഡയമണ്ടും കടത്തുന്ന നായകന്‍ ഇന്നും പലരുടെയും ഫേവറെറ്റാണ്.
ഖലീഫയിലെയും അയനിലെയും സീനുകള്‍ താരതമ്യം ചെയ്തുകൊണ്ടുള്ള എഡിറ്റ് വീഡിയോകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയ ഭരിക്കുകയാണ്. ആമിര്‍ അലി എത്ര വിചാരിച്ചാലും ദേവയുടെ ലെവലിലെത്തില്ല എന്നും കമന്റുകളുണ്ട്. ഒ.ജി സ്മഗ്‌ളര്‍ ഇപ്പോഴും ദേവ തന്നെയാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
The OG Smuggler 🔥 #Suriya https://t.co/pFbJO7zNRa
— Kerala Box Office (@KeralaBxOffce) October 10, 2026
Content Highlight: Khalifa and Ayan movie edited videos ruling social media
