കോട്ടയം: കെവിന്‍ വധക്കേസ് പ്രതി ചാക്കോയുടെ വീട് അടിച്ചു തകര്‍ത്തു. ചാക്കോയുടെ അനുജന്‍ അജിയാണ് തെന്മലയിലെ വീട് അടിച്ചുതകര്‍ത്തത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം.

കെവിന്റെ ഭാര്യ നീനുവിന്റെ പിതാവാണ് ചാക്കോ. ചാക്കോയുടെ ഭാര്യ രഹ്നയെ അജി മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ട്.

ചാക്കോ ജയിലിലാവാന്‍ കാരണം രഹ്നയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

ALSO READ: ‘ബീഹാറില്‍ ബി.ജെ.പി വല്ല്യേട്ടന്‍ ചമയേണ്ട; ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് അധിക സീറ്റ് നല്‍കില്ലെന്ന് ജെ.ഡി.യു

നേരത്തെ കെവിന്‍ വധക്കേസുമായി ബന്ധപ്പെട്ട് നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

രഹ്ന കഴിഞ്ഞ ദിവസം കോട്ടയത്ത് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായിരുന്നു.