ന്യൂദല്‍ഹി: കേരളത്തിലെ ജനങ്ങള്‍ വിദ്യഭ്യാസമുള്ളവരാണെന്നും ബി.ജെ.പി ഒരു സീറ്റ് പോലും നേടില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്.
ട്വിറ്ററിലൂടെയായിരുന്നു ഉദിത് രാജിന്റെ പ്രതികരണം.

കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് എക്‌സിറ്റ് പോള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഉദിത് രാജിന്റെ പ്രതികരണം. ‘കേരളത്തില്‍ ബി.ജെ.പി ഈ ദിവസം വരെ ഒരു സീറ്റു പോലും വിജയിച്ചിട്ടില്ല. എന്തുകൊണ്ടാണെന്ന് അറിയാമോ. കാരണം വിദ്യാഭ്യാസമുള്ളവരാണ് അവിടുള്ളത്’ ഉദിത് രാജ് പറഞ്ഞു.

നേരത്തെ എക്സിറ്റ്പോള്‍ ഫലങ്ങളെ തള്ളി കോണ്‍ഗ്രസ് ഡാറ്റാ അനലറ്റിക്സ് വിഭാഗം തലവന്‍ പ്രവീണ്‍ ചക്രവര്‍ത്തി പറഞ്ഞിരുന്നു. 2014ന് ശേഷം നടന്ന വലിയ സംസ്ഥാന തെരഞ്ഞെടുപ്പുകളിലെല്ലാം നടന്ന 80 ശതമാനം സീറ്റ് പ്രവചനങ്ങളും തെറ്റായിരുന്നുവെന്ന് പ്രവീണ്‍ ചക്രവര്‍ത്തി പറഞ്ഞു.

രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന, ഹരിയാന, കര്‍ണാടക, പഞ്ചാബ്, ബീഹാര്‍, യു.പി, ഗുജറാത്ത്, മഹാരാഷ്ട്ര, ബംഗാള്‍, കേരളം, ദല്‍ഹി, തമിഴ്നാട് സംസ്ഥാനങ്ങളില്‍ എക്സിറ്റ്പോള്‍ ഫലങ്ങള്‍ പങ്ക് വെച്ചുകൊണ്ടാണ് പ്രവീണ്‍ ചക്രവര്‍ത്തിയുടെ പ്രതികരണം.