VOte
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥപനങ്ങളിലേയ്ക്കു നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ആകെ 76.2% പോളിങ്. തിരുവനന്തപുരം,കൊല്ലം,കോഴിക്കോട്,കണ്ണൂര്‍,ഇടുക്കി,വയനാട്,കാസര്‍ഗോഡ് എന്നീ 7 ജില്ലകളിലാണ് ഇന്നു തെരഞ്ഞെടുപ്പ് നടന്നത്. ജില്ലകളിലെ പോളിങ് ശതമാനം താഴെ:

തിരുവനന്തപുരം – 69%

കൊല്ലം – 73.67%

ഇടുക്കി – 80.85%

കാസര്‍ഗോഡ് – 77.31%

വയനാട് – 81.58%

കണ്ണൂര്‍ – 73.65%

കോഴിക്കോട് – 77.34%

നവംബര്‍ അഞ്ചാം തീയതിയാണ് മറ്റു ജില്ലകളിലെ രണ്ടാംഘട്ട വോട്ടെടുപ്പ്.