മലയാളത്തിലെ യുവനടിമാര്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്. സൗഹൃദവലയത്തിനുള്ളിലുള്ളവരെല്ലാമാണ് ഒരു രാത്രി ആഘോഷമാക്കിയത്.

റിമ കല്ലിങ്കല്‍, അന്ന ബെന്‍, കല്യാണി പ്രിയദര്‍ശന്‍, പാര്‍വതി തിരുവോത്ത്, പ്രയാഗ മാര്‍ട്ടിന്‍, ലിസി, രാധിക ശരത്കുമാര്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് കീര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കീര്‍ത്തിയുടെ പോസ്റ്റിന് സ്‌മൈലികള്‍ നിരത്തിയിട്ടാണ് കല്യാണി കമന്റ് ചെയ്തത്.

കഴിഞ്ഞ ദിവസം അച്ഛന്റയും അമ്മയുടെയും പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും കീര്‍ത്തി പങ്കുവെച്ചിരുന്നു. സുരേഷ് കുമാറിന്റെയും മേനകയുടെയും പിറന്നാള്‍ ഒരേ ദിവസം തന്നെയാണ്.

‘ജീവിതവും സ്‌നേഹവും ചിരിയും പിറന്നാളും ഒരുമിച്ച് പങ്കുവെക്കുന്ന ഏറ്റവും റൊമാന്റിക്കായ കപ്പിള്‍സ് ഇതാ, പിറന്നാള്‍ ആശംസകള്‍ അമ്മേ, അച്ഛാ,’ എന്ന ക്യാപ്ഷനോടെയാണ് കീര്‍ത്തി ചിത്രങ്ങള്‍ പങ്കുവെച്ചത്.