കാതിക്കുടം പ്രദേശത്ത് ആരോഗ്യ സര്‍വേ നടത്തണമെന്നും നീറ്റ ജലാറ്റിന്‍ കമ്പനി മൂലമാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നതെങ്കില്‍ കമ്പനി നഷ്ടപരിപാരം നല്‍കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, സര്‍വേയുടെ കാര്യം മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്
[]തൃശൂര്‍: ##കാതിക്കുടത്തെ നിറ്റാ ജലാറ്റിന്‍ കമ്പനി പുറത്തുവിടുന്ന മാലിന്യത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടം അട്ടിമറിച്ചു. []
പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അംഗങ്ങള്‍ക്ക് നല്‍കാന്‍ അധികൃതര്‍ തയാറായില്ല. പലരും മാധ്യമങ്ങളില്‍ നിന്നാണ് ഇക്കാര്യം അറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യപ്പെട്ടപ്പോഴാണ് റിപ്പോര്‍ട്ട് അംഗങ്ങള്‍ക്ക് അയച്ചുകൊടുത്തത്.
കാതിക്കുടം പ്രദേശത്ത് ആരോഗ്യ സര്‍വേ നടത്തണമെന്നും നീറ്റ ജലാറ്റിന്‍ കമ്പനി മൂലമാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നതെങ്കില്‍ കമ്പനി നഷ്ടപരിപാരം നല്‍കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.
എന്നാല്‍, സര്‍വേയുടെ കാര്യം മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. മാലിന്യമുക്തമാക്കാന്‍ കമ്പനി ആറുമാസം അടച്ചിട്ട് മുന്നൊരുക്കം നടത്തി പ്രദേശവാസികളുടെ വിശ്വാസം നേടിയെടുക്കണമെന്ന ശുപാര്‍ശ, സമയപരിധി വെക്കാതെ ഘട്ടംഘട്ടമായി മാലിന്യമുക്ത നടപടികള്‍ സ്വീകരിക്കണ മെന്നാക്കി മാറ്റുകയും ചെയ്തു.
കമ്പനിയിലെ ഉത്പ്പന്നങ്ങളെക്കുറിച്ചും അസംസ്‌കൃത വസ്തുക്കളെ ക്കുറിച്ചും കൃത്യമായ കണക്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇതും റിപ്പോര്‍ട്ടില്‍ നിന്നും വെട്ടിമാറ്റി.
കമ്പനിയിലെത്തി വിദഗ്ധ സമിതിക്ക് എപ്പോള്‍ വേണമെങ്കിലും പരിശോധനനടത്താമെന്നും പ്രശ്‌നങ്ങള്‍ കണ്ടത്തെിയാല്‍ കമ്പനി താല്‍ക്കാലികമായി അടച്ചിടാന്‍ നിര്‍ദേശിക്കാമെന്നും ശുപാര്‍ശയിലുണ്ടായിരുന്നു.
എന്നാല്‍ ഇത് പ്രശ്‌നം കണ്ടത്തെിയാല്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാക്കി മാറ്റിയെഴുതി.
ജൂലൈ 16നായിരുന്നു നീറ്റാ ജലാറ്റിന്‍ കമ്പനിയില്‍ വിദഗ്ധസമിതി പരിശോധന നടത്തിയത്. ജൂലൈ 30നാണ് കരട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കമ്പനിയുടെ സാധാരണ പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജ്ജദ്രവ്യങ്ങളുടെ ആയവ്യയകണക്കുകള്‍ ലഭ്യമാക്കേണ്ടതുണ്ട്. കമ്പനി പ്രവര്‍ത്തിക്കുന്ന ആവശ്യത്തിലേക്ക് ചാലക്കുടി പുഴയില്‍ നിന്നും മറ്റു സ്രോതസ്സ്‌കളില്‍ നിന്നും എടുക്കുന്ന ജലത്തിന്റെ അളവും പുഴയിലേക്ക് തിരിച്ച് ഒഴുക്കുന്ന ജലത്തിന്റെ അളവും ലഭ്യമാക്കണം.
വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം
തൃശൂര്‍ ജില്ലാ കളക്റ്ററുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച വിദഗ്ദ്ധ സമിതി (order no: C3-18638/10 dated 9/07/2013) 16/07/2013ന് ജില്ലാ കളക്റ്ററുടെ ചേംബറില്‍ യോഗം ചേരുകയുണ്ടായി. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം സമിതി NIGL കമ്പനിയില്‍ നിന്നും കമ്പനി പരിസര പ്രദേശങ്ങളില്‍ നിന്നും താഴെപ്പറയുന്ന സാമ്പിളുകള്‍ ശേഖരിക്കാന്‍ തിരുമാനിക്കുകയും ചെയ്തു.
1. കമ്പനിയുടെ മലിനജല ടാങ്ക്
2. സംഭരണ ടാങ്ക്കളില്‍ നിന്നും പുറത്തേക്ക് ഒഴുകുന്ന ജലം
3. കമ്പനിയില്‍ നിന്നും നദിയിലേക്ക് ഒഴുക്കി വിടുന്ന ജലം
4. ഉണങ്ങിയ ഖര മാലിന്യങ്ങള്‍
5. കമ്പനിക്ക് ചുറ്റുപാടുമുള്ള കിണര്‍ ജലം
5. കമ്പനി പുറത്തു തള്ളുന്ന ജലം കലരുന്നതിനു മുമ്പും ശേഷവും ഉള്ള നദീജലം.
സമിതി രണ്ടു മണിയോടുകൂടി കമ്പനി പരിസരത്ത് എത്തുകയും ജില്ലാ കലക്റ്ററുടെയും അസ്സിസ്റ്റന്റ് ജില്ലാ കലക്റ്ററുടെയും സാന്നിദ്ധ്യത്തില്‍ താഴെ കൊടുത്ത സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു.
1. കമ്പനിയില്‍ നിന്നും പുറത്ത് വിടുന്ന മലിനജലം
2. മലിന ജലം താല്‍ക്കാലികമായി ശേഖരിക്കുന്ന രണ്ടു മലിനജല സംഭരണികളില്‍ (Delay ponds) നിന്നുള്ള സാമ്പിളുകള്‍
3. നദിയിലേക്ക് ഒഴുക്കി വിടുന്ന ജലം
4. ഖര മാലിന്യങ്ങള്‍
5. കമ്പനിയുടെ സ്ഥലത്തെ കിണറില്‍ നിന്നുള്ള വെള്ളം
6. കമ്പനി പരിസരത്തെ മണ്ണ്
7. കമ്പനിയില്‍ നിന്നും പുറത്തേക്ക് തെക്ക് വശത്തേക്ക് ഒഴുകുന്ന ഓടയില്‍ നിന്നുള്ള ജലം
പരിസരപ്രദേശങ്ങളില്‍ നിന്നുള്ള കിണര്‍ ജലവും ചാലക്കുടി പുഴയിലെ ജലവും ശേഖരിക്കുന്നത് കടുത്ത മഴകാരണം സാധ്യമായിരുന്നില്ല.
ശേഖരിച്ച സാമ്പിളുകള്‍ കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കേന്ദ്ര ജല വിഭവ വികസന മാനെജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് (CWRDM), കേരള കാര്‍ഷിക സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ പരിശോധിച്ചതിന്റെ വിവരങ്ങള്‍ താഴെ പറയും പ്രകാരം ആണ്.
കമ്പനിയില്‍ നിന്നും ഉണ്ടാകുന്ന മലിനജലം (സംസ്‌കരണത്തിനു മുമ്പ്)
1. ഈ ജലത്തിന്റെ PH മൂല്യം ഇണഞഉങ ലും കാര്‍ഷിക സര്‍വ്വകലാശാലയിലും പരിശോധിച്ചപ്പോള്‍ 4.5 എന്നും, കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധനയില്‍ 5.6 എന്നും രേഖപ്പെടുത്തി.
2 ഈ ജലത്തിലെ BOD, COD മൂല്യങ്ങളും ഖരമാലിന്യങ്ങളും, ഫോസ്‌ഫേറ്റ്‌ന്റെ അളവും വളരെ ഉയര്‍ന്നതായിരുന്നു. അമോണിയാക്കല്‍ നൈട്രജന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലാബില്‍ കണ്ടെത്തിയതിനേക്കാള്‍ ഉയര്‍ന്ന അളവിലാണ് CWRDM കണ്ടെത്തിയത്.
3. നൈട്രേറ്റ്കള്‍, നൈട്രജന്‍, ലെഡ്, ക്രോമിയം, നിക്കല്‍, കാഡ്മിയം തുടങ്ങിയവ വളരെ നേരിയ അളവില്‍ മാത്രമാണ് സാമ്പിളുകളില്‍ ഉണ്ടായിരുന്നത്.
താല്‍ക്കാലിക മലിനജല സംഭരണി (ഒന്ന്) യിലെ ജലം.
1. അമോണിയാക്കല്‍ നൈട്രജന്‍ ഒഴിച്ചുള്ള മറ്റു എല്ലാ ഘടകങ്ങളും അന്തിമ മലിനജലത്തിന്റെ കാര്യത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട അളവില്‍ കുറവായിരുന്നു.
2. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധനയില്‍ അമോണിയാക്കല്‍ നൈട്രജന്റെ അളവ് കൂടുതലായി കണ്ടെത്തുകയുണ്ടായി.
3. ക്ലോറൈഡ്കളുടെ പരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കിലും പരിധിയില്‍ കവിഞ്ഞ അളവില്‍ ക്ലോറൈഡ് സാമ്പിളുകളില്‍ കണ്ടെത്തുകയുണ്ടായി.
താല്‍ക്കാലിക മലിനജല സംഭരണി (രണ്ട്) യിലെ ജലം.
1. എല്ലാ ഘടകങ്ങളും അനുവദനീയമായ അളവില്‍ കുറവായി കണ്ടെത്തുകയുണ്ടായി. CMRDM ന്റെ പരിശോധനയില്‍ ലെഡ്ഡിന്റെ അളവ് (0.19mg/L) മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധനയില്‍ കണ്ടെത്തിയതിനെക്കാള്‍ കൂടുതല്‍ ആയിരുന്നു (0.1mg/L).
കമ്പനിയില്‍ നിന്നും അന്തിമമായി പുറംതള്ളുന്ന ജലം.
1. എല്ലാ ഘടകങ്ങളും അനുവദനീയമായ അളവില്‍ കുറവായി കണ്ടെത്തുകയുണ്ടായി. CMRDM ന്റെ പരിശോധനയില്‍ ലെഡിന്റെ അളവ് (0.18mg/L) മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധനയില്‍ കണ്ടെത്തിയതിനെക്കാള്‍ കൂടുതല്‍ ആയിരുന്നു (0.1mg/L).
ഉണങ്ങിയ ഖരമാലിന്യങ്ങള്‍
പരിശോധനയില്‍ കണ്ടെത്തിയ ഖനലോഹങ്ങളുടെ (Heavy metals) അളവ് അനുവദനീയമായ പരിധിക്ക് അകത്ത് മാത്രമായിരുന്നു. എന്നാല്‍ ക്രോമിയത്തിന്റെയും (70 to 76 mg/kg) ലെഡ്ഡിന്റെയും (58 to 125 mg/kg) അളവുകള്‍ താരതമ്യേന കൂടുതല്‍ കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഈ ഉയര്‍ന്ന അളവ് ഈ മാലിന്യങ്ങളുടെ സംസ്‌കരണവും വളങ്ങളുടെ നിര്‍മ്മാണവും കണക്കില്‍ എടുക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ ആവശ്യമാക്കുന്നുണ്ട്. ഈ ഖരമാലിന്യങ്ങള്‍ വളം ഉണ്ടാക്കുന്നതിനായി അനുവദിക്കപ്പെട്ടിട്ടുള്ള ലെഡ്ഡിന്റെയും (100 mg/kg) ക്രോമിയത്തിന്റെയും (50mg/kg) അളവുകളില്‍ കൂടുതല്‍ ഈ ലോഹങ്ങളുടെ സാനിദ്ധ്യം ഉള്ളവയാണ്.
നീറ്റ ജലാറ്റിന്‍ കമ്പനി സ്ഥലത്തിനു അകത്ത് നിന്നുള്ള കിണര്‍ ജലം
1. എല്ലാ ഘടകങ്ങളും അനുവദനീയമായ അളവില്‍ കുറവായി കണ്ടെത്തുകയുണ്ടായി. ലെഡ്ഡിന്റെ അളവ് CMRDM ന്റെ പരിശോധനയിലും (0.17mg/L) കാര്‍ഷിക സര്‍വ്വകലാശാലയുടെ പരിശോധനയിലും (0.25mg/L) അനുവദനീയമായ അളവില്‍ (0.01mg/L) കൂടുതല്‍ കണ്ടെത്തുകയുണ്ടായി. കുടിവെള്ളത്തില്‍ സാന്നിദ്ധ്യം ഉണ്ടാകാന്‍ പാടില്ലാത്ത കോളിഫോം ബാക്ടീരിയയുടെ സാനിദ്ധ്യം കിണര്‍ വെള്ളത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കമ്പനിയില്‍ നിന്നും മാലിന്യങ്ങള്‍ ഒന്നും തന്നെ പുറം തള്ളാതിരിക്കാനുള്ള (സീറോ ഡിസ്ചാര്‍ജ്) പദ്ധതികള്‍ കമ്പനി ആവിഷ്‌ക്കരിക്കേണ്ടതാണ്.
കമ്പനിയില്‍ നിന്നും പുറത്തേക്ക് ഓടവഴി ഒഴുകുന്ന മലിനജലം.
1. എല്ലാ ഘടകങ്ങളും സുരക്ഷിതമായ അളവില്‍ കുറവായി കണ്ടെത്തുകയുണ്ടായി.
2. ഖനലോഹങ്ങള്‍ ഈ ജലത്തില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവ അനുവദനീയമായ അളവില്‍ കുറവായിരുന്നു.
മണ്ണ് പരിശോധനാ ഫലങ്ങള്‍
1. മണ്ണിന്റെ ഫലപുഷ്ടി പരിശോധന നടത്തിയതില്‍ അപകടകരമായ മാലിന്യങ്ങള്‍ അടങ്ങിയതിന്റെ സൂചനകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ക്രോമിയത്തിന്റെ അളവ് (8 mg/kg) കൂടുതല്‍ ആയിരുന്നു എങ്കിലും അത് അനുവദനീയമായ പരിധിക്ക് അകത്ത് തന്നെയാണ് കണ്ടെത്തിയത്.
2. ക്രോമിയം ഒഴിച്ചുള്ള (45.77mg/kg) ഖനലോഹങ്ങളുടെ സാനിദ്ധ്യം വളരെ നേരിയ അളവില്‍ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ.
3. മൊത്തം കാഡ്മിയത്തിന്റെ അളവ് 1.7mg/kg രേഖപ്പെടുത്തി.
സമിതിയുടെ നിര്‍ദ്ദേശങ്ങള്‍
1. പരിശോധനാ ദിവസം സ്ഥലത്ത് ഉണ്ടായിരുന്ന കനത്ത മഴ പരിശോധനാ ഫലങ്ങളില്‍ സ്വാധീനം ചെലുത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. മഴക്കാലത്തിനു ശേഷം വിശദമായ പരിശോധനകള്‍ വീണ്ടും നടത്തേണ്ടതാണ്.
2. കമ്പനിയുടെ സാധാരണ പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജ്ജദ്രവ്യങ്ങളുടെ ആയവ്യയകണക്കുകള്‍ ലഭ്യമാക്കേണ്ടതുണ്ട്. കമ്പനി പ്രവര്‍ത്തിക്കുന്ന ആവശ്യത്തിലേക്ക് ചാലക്കുടി പുഴയില്‍ നിന്നും മറ്റു സ്രോതസ്സ്‌കളില്‍ നിന്നും എടുക്കുന്ന ജലത്തിന്റെ അളവും പുഴയിലേക്ക് തിരിച്ച് ഒഴുക്കുന്ന ജലത്തിന്റെ അളവും ലഭ്യമാക്കണം. അതുപോലെ തന്നെ മറ്റു മൂലകങ്ങളുടെ കാര്യത്തിലും കമ്പനി പ്രവര്‍ത്തിക്കുമ്പോള്‍ ഉപയോഗിക്കുകയും പുറം തള്ളുകയും ചെയ്യുന്ന അളവുകള്‍ ലഭ്യമാക്കേണ്ടതുണ്ട്. ഈ രണ്ടു കണക്കുകളും ഊര്‍ജ്ജ ഉപഭോഗകണക്കുകളും വെവ്വേറെ തയ്യാറാക്കേണ്ടതാണ്.
3. ഇപ്പോള്‍ കമ്പനി ഉപയോഗിക്കാനായി ശേഖരിക്കുന്ന ജലത്തിന്റെ അളവുകള്‍ കണക്കാക്കുന്നത് പോലെ തന്നെ പുറം തള്ളുന്ന ജലത്തിന്റെ അളവുകള്‍ കണക്കാക്കാനുള്ള സൗകര്യങ്ങളും സ്ഥാപികേണ്ടതാണ്.
4. കമ്പനിയുടെ യഥാര്‍ത്ഥ ജല ഉപഭോഗം കണക്കാക്കാനും ജല സംഭരണത്തിന് കമ്പനി എടുക്കുന്ന മാര്‍ഗ്ഗങ്ങള്‍ പരിശോധിക്കാനും ഒരു സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയെ ചുമതലപ്പെടുത്തെണ്ടതാണ്.
5. കമ്പനിയില്‍ നിന്നും മാലിന്യങ്ങള്‍ ഒന്നും തന്നെ പുറം തള്ളാതിരിക്കാനുള്ള (സീറോ ഡിസ്ചാര്‍ജ്) പദ്ധതികള്‍ കമ്പനി ആവിഷ്‌ക്കരിക്കേണ്ടതാണ്.
6. വായുമലിനീകരണം നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും, കമ്പനിയില്‍ നിന്നുണ്ടാവുന്ന ദുര്‍ഗ്ഗന്ധം നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും കമ്പനി ഒരുക്കേണ്ടതുണ്ട്. കൊച്ചിന്‍ സര്‍വ്വകലാശാല, മഹാത്മഗാന്ധി സര്‍വ്വകലാശാല, NAPAK തുടങ്ങിയ സ്ഥാപനങ്ങളുടെ സഹായം ഇതിനായി സ്വീകരിക്കാവുന്നതാണ്.
7. സാംക്രമിക രോഗങ്ങളുടെയും പൊതു ആരോഗ്യ നിലയുടെയും കണക്കെടുപ്പ് കമ്പനി ജില്ലാ മെഡിക്കല്‍ ഒഫീസറുമായും മെഡിക്കല്‍ സര്‍വ്വകലാശാലയുമായും ചേര്‍ന്ന് നടത്തേണ്ടതാണ്.
8. മുന്‍കൂട്ടി അറിയിക്കാതെയുള്ള പരിശോധനകള്‍ നടത്താന്‍ വിദഗ്ദ്ധസമിതിയെ ചുമതലപ്പെടുത്തെണ്ടതാണ്. ഇത്തരം പരിശോധനയില്‍ കുഴപ്പങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ കമ്പനി പ്രവര്‍ത്തനങ്ങള്‍ ഉടനടി നിര്‍ത്തിവേക്കാനുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കെണ്ടതുമാണ്.
9. അടുത്ത ഒരു വര്‍ഷത്തേക്ക് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ദ്ധ സമിതിയുടെ പ്രതിമാസ നിരീക്ഷണം സാധ്യമാക്കാനും അതിന്റെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്താനുമുള്ള സംവിധാനങ്ങള്‍ ഒരുക്കേണ്ടതാണ്.
10. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതാണ്.
പരിഭാഷ: ഡോ.കെ.എം ജയഹരി, മലയാള നാട്
