'ഇവിടെ നീതിയും ന്യായവും ഇല്ല' കറുപ്പിലെ ഗാനത്തിൽ ആരും ശ്രദ്ധിക്കാതെ പോയ ഫ്രഞ്ച് ടച്ച്
Indian Cinema
'ഇവിടെ നീതിയും ന്യായവും ഇല്ല' കറുപ്പിലെ ഗാനത്തിൽ ആരും ശ്രദ്ധിക്കാതെ പോയ ഫ്രഞ്ച് ടച്ച്
കെ.എസ് ഷാബിന
Sunday, 24th May 2026, 12:43 pm

സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്ത തമിഴ് ചിത്രം ‘കറുപ്പ്’ ബോക്സ് ഓഫീസിൽ പുതുചരിത്രം കുറിച്ച് മുന്നേറുകയാണ്. മേയ് 15-ന് ആഗോളതലത്തിൽ റിലീസ് ചെയ്ത ഈ ചിത്രം നിലവിൽ ഇക്കൊല്ലത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് സിനിമയായി മാറി. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയചിത്രമെന്ന റെക്കോർഡും ഇതോടെ ‘കറുപ്പ്’ സ്വന്തമാക്കി കഴിഞ്ഞു.

തൃഷ, ആർ.ജെ. ബാലാജി, ഇന്ദ്രൻസ്,അനഘ മായാ രവി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ഫാന്റസി ആക്ഷൻ ഡ്രാമ, ലിവർ ട്രാൻസ്പ്ലാന്റിനായി കാത്തിരിക്കുന്ന ഒരു ചെറിയ പെൺകുട്ടിയെ ചൂഷണം ചെയ്യുന്ന അഴിമതി നിറഞ്ഞ കോടതി വ്യവസ്ഥക്കെതിരെ ‘വേട്ടക്കറുപ്പ്’ എന്ന കാവൽദൈവം ഒരു വക്കീലിന്റെ വേഷത്തിൽ എത്തി പോരാടുന്ന വേറിട്ട പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്.

ചിത്രത്തിന്റെ വൻ വിജയത്തിനൊപ്പം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് അതിലെ ‘അതു തലോറെ’ എന്ന മനോഹരമായ ഗാനമാണ്.

കറുപ്പ്.Photo:Screengrab

സായ് അഭ്യങ്കർ സംഗീതം നൽകി അനന്യ ചക്രവർത്തി, ആദേശ് കൃഷ്ണ എന്നിവർക്കൊപ്പം ചേർന്ന് പാടിയ ഈ ഗാനം നീതിക്കായുള്ള കാത്തിരിപ്പിന്റെ തീവ്രമായ വികാരങ്ങളാണ് പങ്കുവെക്കുന്നത്. തമിഴ് വരികൾക്കൊപ്പം ഫ്രഞ്ച് വരികൾ കൂടി കോർത്തിണക്കിയതാണ് ഈ പാട്ടിന്റെ പ്രധാന ആകർഷണം. പാട്ടിൽ കേൾക്കുന്ന ‘ À tout à l’heure'(അതു തലോറെ) എന്ന ഫ്രഞ്ച് ശൈലിയുടെ അർത്ഥം ‘വീണ്ടും കാണാം’ (See you soon / See you later)എന്നാണ്.

സിനിമയുടെ പ്രമേയവുമായി ഏറെ അടുത്തുനിൽക്കുന്ന മറ്റൊരു ഫ്രഞ്ച് വരിയും ഈ പാട്ടിലുണ്ട്. ലിവർ ട്രാൻസ്പ്ലാന്റിനായി കാത്തിരിക്കുന്ന ഒരു ചെറിയ പെൺകുട്ടിയെ ചൂഷണം ചെയ്യുന്ന അഴിമതി നിറഞ്ഞ കോടതി വ്യവസ്ഥക്കെതിരെ ‘വേട്ടക്കറുപ്പ്’ എന്ന കാവൽദൈവം വക്കീലായി വന്ന് പോരാടുന്നതാണ് ചിത്രത്തിന്റെ കഥ. ഇതിന് അടിവരയിടുന്ന തരത്തിൽ, പാട്ടിലെ ‘La justice n’a pas là’എന്ന വരികളുടെ അർത്ഥം ‘ഇവിടെ നീതിയില്ല’അല്ലെങ്കിൽ ‘ന്യായം ഇല്ല’എന്നാണ്.

കറുപ്പ്.Photo:Screengrab

തൃഷ, ആർ.ജെ. ബാലാജി, മലയാള താരം ഇന്ദ്രൻസ് എന്നിവർ തകർത്തഭിനയിച്ച ഈ ഫാന്റസി ആക്ഷൻ ഡ്രാമ, അതിന്റെ ശക്തമായ കഥാ പശ്ചാത്തലം കൊണ്ടും വികാരനിർഭരമായ സംഗീതം കൊണ്ടും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി തീയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ്.

Content Highlight: karuppu movie Athu Thalore song meaning

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.