13 വര്‍ഷത്തോളം ഹിറ്റില്ലാത്തതിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്ന സകല വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടി നല്‍കുകയാണ് സൂര്യ. ‘ഹിറ്റുണ്ടോ?, 150 കോടി നേടിയ സിനിമയുണ്ടോ’ തുടങ്ങിയ പരിഹാസങ്ങള്‍ക്ക് മറുപടിയായി ഹാട്രിക് 200 കോടിയാണ് താരം ഈ വര്‍ഷം ബോക്‌സ് ഓഫീസിന് സമ്മാനിച്ചത്.
ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സീന്‍ 270 കോടിക്കടുത്ത് ഇതിനോടകം സ്വന്തമാക്കി. താരത്തിന്റെ കരിയറിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ വിജയമാണിത്. ഫൈനല്‍ കളക്ഷനില്‍ 300 കോടിക്കടുത്ത് ക്ലോസ് ചെയ്യുമെന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍. സീനിലൂടെ തമിഴ്‌നാട് ബോക്‌സ് ഓഫീസ് പുതിയൊരു റെക്കോഡ് നേടിയിരിക്കുകയാണ് സൂര്യ.

സീന്‍, കറുപ്പ് Photo: Theatrical poster
ഒരു വര്‍ഷത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം രണ്ട് 100 കോടി ചിത്രങ്ങളുള്ള രണ്ടാമത്തെ നടനെന്ന റെക്കോഡാണ് താരം തന്റെ പേരിലാക്കിയത്. ഈ വര്‍ഷത്തെ ആദ്യ റിലീസായ കറുപ്പ് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 150 കോടിയിലേറെ നേടിയിരുന്നു. വിജയ് മാത്രമായിരുന്നു ഇതുവരെ ഈ ലിസ്റ്റിലുണ്ടായിരുന്നത്. 2023ല്‍ വാരിസ്, ലിയോ എന്നീ ചിത്രങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്ന് നേടിയിരുന്നു. വിജയ് അല്ലാതെ മറ്റൊരു താരവും ഇതുവരെ ഈ റെക്കോഡ് നേടിയിരുന്നില്ല.
കരിയറിന്റെ പീക്ക് ഫോമില്‍ നിന്നിരുന്ന വിജയ്ക്ക് ഈ റെക്കോഡ് ഈസി കേക്ക്‌വാക്കായിരുന്നെങ്കില്‍ സൂര്യയുടെ സ്ഥിതി അതായിരുന്നില്ല. ബാക്ക് ടു ബാക്ക് ഫ്‌ളോപ്പും പാന്‍ ഇന്ത്യന്‍ റിലീസായെത്തിയ കങ്കുവ ട്രോള്‍ മെറ്റീരിയലായതുമടക്കം പല പ്രതിസന്ധികളും താരത്തിന് നേരിടേണ്ടി വന്നിരുന്നു. റിലീസ് ദിവസം ഷോ നടത്താനാകാതെ കറുപ്പ് നേരിട്ട പ്രതിസന്ധിയും വാര്‍ത്തയായിരുന്നു.

വാരിസ്, ലിയോ Photo: Theatrical poster
ഇത്രയും തിരിച്ചടികള്‍ നേരിട്ട സൂര്യയുടെ ഈ നേട്ടത്തിന് ഇരട്ടി ഇംപാക്ടാണ്. സൂര്യയുടെ ബോക്‌സ് ഓഫീസ് പവര്‍ അവസാനിച്ചെന്നും പുതിയ താരങ്ങളുടെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ കണ്ട് പഠിക്കാനും ആവശ്യപ്പെട്ട പലരും ഇപ്പോള്‍ ഒന്നും മിണ്ടാനാകാതെ ഇരിക്കുകയാണ്. ബോക്‌സ് ഓഫീസില്‍ തന്റെ പഴയ ട്രാക്കിലെത്തിയ സൂര്യ ഇനി തിരിച്ചുപോകില്ലെന്ന് ഉറപ്പാണ്.
വരാനിരിക്കുന്ന ലൈനപ്പും ഇത് ശരിവെക്കുന്നുണ്ട്. നിലവില്‍ ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന സൂര്യ 48ന്റെ തിരക്കിലാണ് താരം. ജപ്പാന്‍ ഷെഡ്യൂളിന് ശേഷം കഴിഞ്ഞദിവസമാണ് സൂര്യ തിരിച്ചെത്തിയത്. അടുത്ത പ്രൊജക്ടായ സൂര്യ 49 അരുണ്‍ മാതേശ്വരനൊപ്പമായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിജയ് കളമൊഴിഞ്ഞ സ്ഥിതിക്ക് നടനായും താരമായും സൂര്യ കോളിവുഡ് ഭരിക്കുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
Content Highlight: After Vijay, Suriya is the only actor who delivers two 100 crore from Tamilnadu in a single year
