‘ഓൾ ഇൻ ഓൾ അഴക് രാജ’ എന്ന തമിഴ് ചിത്രത്തിന്റെ ത്രോബാക്ക് ഫോട്ടോ പങ്കുവെച്ച് കാർത്തി. ‘വാടി എൻ കരീന ചോപ്ര’ എന്ന കാപ്‌ഷനോടെ പങ്കുവെച്ച സെൽഫിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ചിത്രത്തിൽ കാർത്തിയോടൊപ്പം സ്ത്രീ വേഷത്തിൽ നടൻ സന്താനവുമുണ്ട്. പർപ്പിൾ കളർ സാരിയാണ് സന്താനം ധരിച്ചിരിക്കുന്നത്. സിനിമ താരങ്ങളുടെയും ആരാധകരുടെയും വൻ പ്രതികരണങ്ങളാണ് ചിത്രത്തിന് താഴെ കമന്റുകളായി വരുന്നത്. ചിത്രം ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്ത്കഴിഞ്ഞു.

2013 ൽ എം. രാജേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഓൾ ഇൻ ഓൾ അഴക് രാജ. കെ.ഇ ജ്ഞാനവേൽ രാജ നിർമിച്ച ചിത്രത്തിൽ കാജൽ അഗർവാൾ, പ്രഭു, രദാഹിക ആപ്‌തെ, നാസർ എന്നിവരാണ് പ്രധാന വേഷത്തെ അവതരിപ്പിച്ചിരിക്കുന്നത്. ശക്തി ശരവണൻ ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

