തമിഴ്‌സിനിമാ ലോകത്തെ താരസഹോദരന്‍മാരാണ് സൂര്യയും അനുജന്‍ കാര്‍ത്തിയും. ഇരുവരും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്‍മാരുമാണ്. സഹോദരന്‍മാര്‍ എന്നതിനേക്കാള്‍ ഉപരി തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും ഇരുവരും തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ സൂര്യയ്‌ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് കാര്‍ത്തിയെഴുതിയ വരികളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

സൂര്യയെ പ്രകോപിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗം എന്താണെന്ന് ആരാധകരുമായി പങ്കുവെക്കുകയാണ് കാര്‍ത്തി. സഹോദരന്‍ ധരിക്കുന്ന അതേ തരത്തിലുള്ള വസ്ത്രം ധരിച്ചാണ് താന്‍ സൂര്യയെ പ്രകോപിപ്പിക്കാറെന്നാണ് കാര്‍ത്തി പറയുന്നത്. ഇരുവരും ഒരുപോലെ വസ്ത്രം ധരിച്ച കുട്ടിക്കാല ഫോട്ടോയും കാര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

ചിത്രം ഇതിനോടകം തന്നെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.

 

Content Highlight: Karthi says about Soorya