യെദ്യൂരപ്പയും ശ്രീരാമലുവുമെല്ലാം പൂജയിലും പ്രാര്‍ത്ഥനയിലും: വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ എല്ലാം ദൈവത്തിലര്‍പ്പിച്ച് നേതാക്കള്‍
Karnataka Election
യെദ്യൂരപ്പയും ശ്രീരാമലുവുമെല്ലാം പൂജയിലും പ്രാര്‍ത്ഥനയിലും: വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ എല്ലാം ദൈവത്തിലര്‍പ്പിച്ച് നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th May 2018, 8:12 am

 

ന്യൂദല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങിയിരിക്കെ പ്രാര്‍ത്ഥനകളില്‍ മുഴുകി സ്ഥാനാര്‍ത്ഥികള്‍. വോട്ടെടുപ്പു ദിനത്തിലെന്ന പോലെ പ്രാര്‍ത്ഥനകളിലാണ് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ യെദ്യൂരപ്പയും സിദ്ധരാമയ്യയ്‌ക്കെതിരെ മത്സരിക്കുന്ന ശ്രീരാമലുവും.

ബെല്ലാരിയില്‍ മത്സരിക്കുന്ന ശ്രീരാമലുവിന്റെ വീട്ടിലാണ് പൂജ നടക്കുന്നത്. വോട്ടിങ് ദിനത്തില്‍ ശ്രീരാമലു ഗോപൂജ നടത്തിയിരുന്നു. കുരുബ സമുദായത്തിന് ഭൂരിപക്ഷമുള്ള ബെല്ലാരിയില്‍ സിദ്ധരാമയ്യയ്ക്കാണ് മുന്‍തൂക്കം.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പയുടെ വീട്ടിലും പ്രത്യേക പൂജകള്‍ നടക്കുന്നുണ്ട്. യെദിയൂര്‍ സിദ്ധലിംഗേശ്വര ക്ഷേത്രത്തിലെ പൂജാരിയില്‍ നിന്നും പ്രത്യേക പ്രസാദം വാങ്ങിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.


Also Read: കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇന്ധന വില കൂടി, ഇത് മോഡിണോമിക്‌സ്; പരിഹാസവുമായി രാഹുല്‍ ഗാന്ധി


സിംഗപ്പൂരില്‍ നിന്നും തിരിച്ചെത്തിയ ജെ.ഡി.യു നേതാവ് കുമാരസ്വാമിയും പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടത്തുന്നുണ്ട്.

പോസ്റ്റല്‍ വോട്ടല്‍ എണ്ണിത്തുടങ്ങുമ്പോള്‍ കോണ്‍ഗ്രസിനാണ് മുന്നേറ്റം. 20 സീറ്റുകളില്‍ കോണ്‍ഗ്രസും പത്തുസീറ്റുകളില്‍ ബി.ജെ.പിയും എട്ടുസീറ്റുകളില്‍ ജെ.ഡി.എസുമാണ് മുന്നിട്ടുനില്‍ക്കുന്നത്.