കരിക്കിന്റെ ഏറ്റവും പുതിയ വീഡിയോ റിലീസ് ചെയ്തു. ഹാപ്പി ഓണം എന്ന് പേരിട്ടിരിക്കുന്ന വിഡിയോ തിരുവോണ ദിനത്തില്‍ ഉച്ചക്കാണ് കരിക്കിന്റെ ഓഫീഷ്യല്‍ യൂട്യൂബ് ചാനല്‍ വഴി പുറത്തുവിട്ടത്.

പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് കരിക്കിന്റെ പുതിയ വിഡിയോ ഏറ്റെടുത്തിരിക്കുന്നത്.ഇതിനോടകം വിഡിയോ 15 ലക്ഷം പേരാണ് യൂട്യുബില്‍ കണ്ടത്.

ഏറെ നാളുകള്‍ക്ക് ശേഷം കാണുന്ന കരിക്കിന്റെ മികച്ച വീഡിയോ ആണെന്നും, കരിക്കിന്റെ ഓണ സമ്മാനം കലക്കി എന്നോക്കയാണ് വീഡിയോയില്‍ വരുന്ന കമന്റുകള്‍.

കരിക്കിന്റെ സ്ഥാപകനായിട്ടുള്ള നിഖില്‍ പ്രസാദ് തന്നെയാണ് പുതിയ വീഡിയോയുടെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത കരിക്കിന്റെ ഓണം വീഡിയോയിലെ അതേ കഥാപാത്രങ്ങള്‍ തന്നെയാണ് ഇത്തവണത്തെ വീഡിയോയിലും ആവര്‍ത്തിക്കുന്നത്.


പ്രിയപ്പെട്ട പിയൂഷ് ആണ് കരിക്കില്‍ നിന്ന് അവസാനമായി പുറത്തുവന്ന സീരീസ്. പിയൂഷ് എന്ന ചെറുപ്പക്കാരന്റെ വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള കഥായാണ് പ്രിയപ്പെട്ട പിയൂഷ് പറയുന്നത്. ജീവന്‍ സ്റ്റീഫനാണ് പിയൂഷ് എന്ന യുവാവായി അഭിനയിച്ചത്.

Content Highlight: Karikku new video is out now