മുംബൈ: ശ്രീ പുരസ്‌കാരം ലഭിച്ച ബോളിവുഡ് ഫിലിം മേക്കര്‍ കരണ്‍ ജോഹറിന് അഭിനന്ദനവുമായി കരണിനൊപ്പം പുരസ്‌കാരത്തിന് അര്‍ഹയായ നടി കങ്കണ റണൗത്ത്.

‘അദ്ദേഹത്തിന് എന്റെ അഭിനന്ദനം. അദ്ദേഹം അത് പൂര്‍ണമായും അര്‍ഹിക്കുന്നു. കരണിന്റെ നിര്‍മിക്കുന്ന സിനിമകള്‍ ശ്രദ്ദേയമാണ്. അദ്ദേഹത്തിന്റെ പിതാവ് ഒരു വലിയ തുടക്കം കരിയില്‍ നല്‍കിയെങ്കിലും സ്വന്തമായ അധ്വാനവും കഴിവും മൂലമാണ് കരണ്‍ ഇവിടെ വരെ എത്തിയത്,’ കങ്കണ പറഞ്ഞു.

ഇതോടെ ബോളിവുഡില്‍ വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന കരണ്‍ ജോഹര്‍-കങ്കണ തര്‍ക്കങ്ങള്‍ക്ക് അവസാനമായോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കരണ്‍ ജോഹറുടെ കോഫീ വിത്ത് കരണ്‍ എന്ന ടെലിവിഷന്‍ ചാറ്റ് ഷോയില്‍ കങ്കണ റണൗത്ത് അതിഥിയായ വന്ന സമയത്ത് നടത്തിയ പരാമര്‍ശങ്ങളോടെയാണ് കരണും കങ്കണയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നത്.

ഷോയില്‍ വെച്ച് കരണ്‍ ബോളിവുഡിലെ സ്വജനപക്ഷ പാതത്തിന്റെ വക്താവാണെന്നും സിനിമാ കുടുംബത്തിന് പുറത്തു നിന്നുള്ളവര്‍ക്ക് അവസരം നല്‍കുന്നില്ലെന്നും കങ്കണ ആരോപിച്ചിരുന്നു. ബോളിവുഡിലെ അവസരങ്ങള്‍ കപൂര്‍-ഖാന്‍ കുടുംബത്തിലെ താരസന്തതികള്‍ക്കു മാത്രം നല്‍കുന്നു എന്നായിരുന്നു കങ്കണയുടെ ആരോപണം.

 

ഷോയ്ക്കു പിന്നാലെ കങ്കണയുടെ പരാമര്‍ശം വലിയ വിവാദമാവുകയും ബോളിവുഡില്‍ ഇത് വലിയ കോളിളക്കങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.

എന്നാല്‍ കങ്കണ ഇരയായി ചമയുകയാണെന്നും ബോളിവുഡ് ഇഷ്ടമല്ലെങ്കില്‍ വിട്ടു പോവാനുമായിരുന്നു കരണ്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ബോളിവുഡ് ആരുടെയും തറവാട്ട് സ്വത്തല്ലെന്നായിരുന്നു കങ്കണ ഇതിന് മറുപടി നല്‍കിയത്. ഇതിനു ശേഷം കരണ്‍ തന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് കങ്കണ ആരോപിച്ചിരുന്നു.