മലപ്പുറം: ശബരിമല ദര്‍ശനത്തിനായി കഴിഞ്ഞ ദിവസം പുറപ്പെട്ട മലപ്പുറം സ്വദേശി കനകദുര്‍ഗ ഇനിയും വീട്ടിലെത്തിയിട്ടില്ലെന്ന് കുടുംബം. തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും കനകദുര്‍ഗയെ കണ്ടെത്തിത്തരണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് കൃഷ്ണനുണ്ണി പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ 24-നു രാവിലെ കോഴിക്കോട് സ്വദേശി ബിന്ദുവിനൊപ്പം ശബരിമലയിലേക്ക് പോയ കനകദുര്‍ഗയെ സന്നിധാനത്തിന് സമീപം ചന്ദ്രാനന്ദന്‍ റോഡില്‍ നിന്ന് തിരിച്ചിറക്കിയിരുന്നു. പിന്നീട് ഇവരെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

ALSO READ: ആക്ടിവിസ്റ്റുകള്‍ ശബരിമലയിലേക്ക് വരേണ്ടെന്ന് പറഞ്ഞാല്‍ വെള്ളം തൊടാതെ വിഴുങ്ങേണ്ട ബാധ്യത ഇടതുമുന്നണിക്കില്ല; കടകംപള്ളിയെ തള്ളി സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം

കനകദുര്‍ഗയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ സഹോദരന്‍ ഭരതന്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ടെങ്കിലും ആശുപത്രിയിലേക്കു പോകാന്‍ അനുമതി നിഷേധിച്ചിരുന്നു.

ആശുപത്രിയില്‍നിന്നു വിട്ടയച്ച കനകദുര്‍ഗയെക്കുറിച്ച് വിവരം ലഭിക്കാത്തതിനേത്തുടര്‍ന്ന് സഹോദരി രാജലക്ഷ്മിയും കഴിഞ്ഞ വ്യാഴാഴ്ച എസ്.പിയെ ഫോണില്‍ വിളിച്ചു. കനകദുര്‍ഗയെ കോഴിക്കോട്, കണ്ണൂര്‍, തലശേരി എന്നിവിടങ്ങളില്‍ ഒരിടത്ത് എത്തിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിനായി കണ്ണൂര്‍ എസ്.പിയെ ബന്ധപ്പെടണമെന്നുമായിരുന്നു മറുപടി.

എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ചു വിവരമൊന്നും ലഭിച്ചില്ലെന്നു മാത്രമല്ല കനകദുര്‍ഗയുടെ ബന്ധുക്കളുടെ ഫോണ്‍ കോള്‍ കോട്ടയം എസ്.പി. എടുക്കുന്നില്ലെന്നും ആരോപണമുണ്ട്.

WATCH THIS VIDEO: