എഡിറ്റര്‍
എഡിറ്റര്‍
‘ജനങ്ങള്‍ ഉണര്‍ന്നെഴുന്നെല്‍ക്കേണ്ട സമയമാണിത്’; ക്രിമിനലുകള്‍ ഇനി തമിഴ്‌നാട് ഭരിക്കേണ്ടെന്നും കമല്‍ഹാസന്‍
എഡിറ്റര്‍
Monday 20th November 2017 1:10pm

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇനി ക്രിമിനലുകള്‍ ഭരിക്കേണ്ടെന്നും ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും ഉലഹനായകന്‍ കമലഹാസന്‍. വി.കെ. ശശികലയുടെയും കുടുംബത്തിന്റെയും വീടുകളിലും ഓഫിസുകളിലും നടത്തിയ റെയ്ഡിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു കമല്‍. ശശികലയുടെ ബന്ധു ദിവാകരന്‍, ടി.ടി.വി. ദിനകരന്‍, ജയലളിത താമസിച്ചിരുന്ന പോയസ് ഗാര്‍ഡനിലെ വേദനിലയം, ജയ ടിവിയുടെ ഓഫിസ് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.

1,430 കോടി രൂപയുടെ അനധികൃത സ്വത്തുവകകളാണ് ആദായനികുതി വകുപ്പു നടത്തിയ റെയ്ഡില്‍ ശശികലയുടെ വീട്ടില്‍ നിന്നും പെയസ് ഗാര്‍ഡനില്‍ നിന്നും കണ്ടെടുത്തത്. ഇത് സര്‍ക്കാര്‍ നടത്തുന്ന കവര്‍ച്ചയാണെന്നും പരീക്ഷയുടെ ബെല്‍ അടിച്ചുകഴിഞ്ഞിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ക്രിമിനലുകള്‍ ഇനി തമിഴ്‌നാട് ഭരിക്കാന്‍ പാടില്ല. ജനങ്ങള്‍ ജഡ്ജിമാരാകണമെന്നും ഉണര്‍ന്നെഴുന്നേറ്റ് മുന്നേറണമെന്നും കമല്‍ ഓര്‍മിപ്പിച്ചു. ഒരു റിപ്പബ്ലിക് എങ്ങനെയാണോ പ്രവര്‍ത്തിക്കേണ്ടതു അതിലേക്കു ജനങ്ങള്‍ സംസ്ഥാനത്തെ എത്തിക്കണമെന്നും കമല്‍ ജനങ്ങളോടട് ആഹ്വാനം ചെയ്തു.


Also Read ‘നിശ്ചല്‍ പ്രശാന്ത് നിങ്ങള്‍ നല്ലൊരു നടനാണ് പക്ഷേ അഭിനയം അതിരുവിടുന്നു’; പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മേയര്‍ വി.കെ.പ്രശാന്തിനെ പരിഹസിച്ച് കെ. സുരേന്ദ്രന്‍


അതേസമയം, തെളിവുകളില്ലാതെ സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചാല്‍ കമല്‍ഹാസനെതിരെ നടപടിയെടുക്കുമെന്ന് തമിഴ്‌നാട് മന്ത്രി ജയകുമാര്‍ വ്യക്തമാക്കി. നേരത്തെ കമല്‍ഹാസന്‍ രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന പരാമര്‍ശം വിവാദമായിരുന്നു.കമലിന്റെ അഭിപ്രായത്തിനെതിരെ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.

പരാമര്‍ശത്തിന്റെ പേരില്‍ കമല്‍ഹാസനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ തന്നെ കോടതിയിലേക്ക് വലിച്ചിഴക്കുന്തില്‍ പ്രശ്നമില്ലെന്ന മറുപടിയും താരം നല്‍കിയിരുന്നു. കഴിഞ്ഞദിവസം കമല്‍ തന്റെ പുതിയ പാര്‍ട്ടിയുട പേര് പ്രഖ്യാപിച്ചിരുന്നു. ‘ആള്‍ ഇന്ത്യ ഫാര്‍മേഴ്സ് പാര്‍ട്ടി’യെന്ന പേരിലാണ് താരത്തിന്റെ രാഷ്ട്രീയ രംഗപ്രവേശം.

Advertisement