ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
മോഹന്‍ലാല്‍ എന്റെ സുഹൃത്താണ്, എന്നുകരുതി അദ്ദേഹത്തെകുറിച്ച് നല്ലതുമാത്രമേ പറയൂ എന്നില്ല; കമല്‍ഹാസന്‍
ന്യൂസ് ഡെസ്‌ക്
Thursday 19th July 2018 3:35pm

ചെന്നൈ: നടന്‍ മോഹന്‍ലാല്‍ തന്റെ അടുത്ത സുഹൃത്താണെന്നും എന്നുകരുതി ലാല്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും നല്ലതാണെന്ന് പറയാന്‍ തനിക്ക് കഴിയില്ലെന്നും നടന്‍ കമല്‍ഹാസന്‍. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള നടന്‍മാരുടെ നിലപാടിനെ കുറിച്ചായിരുന്നു കമല്‍ഹാസന്റെ പ്രതികരണം.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയിലേക്കു തിരിച്ചെടുത്തത് തെറ്റായിപ്പോയെന്ന് താന്‍ നിലപാടെടുത്ത് മലയാള സിനിമയിലെ ചിലരുമായുള്ള തന്റെ സൗഹൃദത്തെ ബാധിക്കുമെന്നും എന്നാല്‍ ശരിയെന്ന് തോന്നുന്നത് പറയാന്‍ കഴിയാതിരിക്കില്ലെന്നുമായിരുന്നു കമന്‍ഹാസന്റെ പ്രതികരണം.


ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം തുടങ്ങിയതല്ലെന്ന് രാജ്‌നാഥ് സിങ്; സംസ്ഥാനത്തിന്റെ മാത്രം കാര്യമെന്നും ന്യായീകരണം


‘ മോഹന്‍ലാല്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ഞങ്ങള്‍ അയല്‍ക്കാരുമാണ്. എന്റെ കാഴ്ചപ്പാടുമായി ഒരു പക്ഷേ അദ്ദേഹത്തിന് യോജിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ അതിനര്‍ത്ഥം ഞാന്‍ അദ്ദേഹത്തെ കുറിച്ച് നല്ല കാര്യങ്ങള്‍ മാത്രമേ പറയൂവെന്നല്ല. നാളെയൊരുപക്ഷേ അദ്ദേഹത്തിന് എന്റെ രാഷ്ട്രീയത്തോട് എതിര്‍പ്പുണ്ടാകാം. അതിനെതിരെ അദ്ദേഹം സംസാരിച്ചെന്ന് വരാം. എന്നാല്‍ അതിന്റെ പേരില്‍ അദ്ദേഹത്തോട് എനിക്ക് വിയോജിപ്പ് തോന്നേണ്ട കാര്യമില്ല. – മുംബൈയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ കമല്‍ഹാസന്‍ നിലപാട് വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ ചര്‍ച്ച ചെയ്തതിനു ശേഷം വേണമായിരുന്നു സംഘടനയിലേക്ക് തിരിച്ചെടുക്കേണ്ടതെന്നും സിനിമയിലെ വനിതാ കൂട്ടായ്മ (ഡബ്ല്യുസിസി) ഉയര്‍ത്തുന്ന നിലപാടുകളെ താന്‍ പിന്തുണയ്ക്കുന്നെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു.

കലയുടെ സ്വാതന്ത്ര്യത്തെപ്പറ്റി എല്ലാവരും സംസാരിക്കുന്നു. എന്നാല്‍ സത്യത്തില്‍ അത്തരമൊരു സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടോ? ഇന്നും ചില സാഹചര്യങ്ങളില്‍ സെന്‍സര്‍ഷിപ്പുണ്ട്. സര്‍ട്ടിഫിക്കറ്റ് മതി, കട്ടുകള്‍ വേണ്ട സിനിമയില്‍ എന്നു ശ്യാം ബെനഗല്‍ പറഞ്ഞിട്ടുണ്ട്.


ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതികളെ മാലയിട്ട് സ്വീകരിച്ച ജയന്ത് സിന്‍ഹയ്‌ക്കെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം


ചലച്ചിത്ര നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കാനാണ് സെന്‍സര്‍ഷിപ്പിനു താല്‍പര്യം. പക്ഷേ അതു ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു വിട്ടാല്‍ പോരേ? എന്തു കാണണം, എന്തു കാണേണ്ട എന്ന കാര്യത്തില്‍. ഇതു കുട്ടികള്‍ക്ക് അല്ലെങ്കില്‍ മുതിര്‍ന്നവര്‍ക്ക് എന്ന സര്‍ട്ടിഫിക്കറ്റ് മതി. കട്ടുകള്‍ വേണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു.

ചോദ്യങ്ങളെ എന്നും ഇഷ്ടപ്പെടുന്ന ആളാണു താനെന്നും രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോഴും ചോദ്യങ്ങളെ ഭയക്കുന്നില്ലെന്നും താരം പറയുന്നു. സ്വാതന്ത്ര്യത്തിലാണു ജനാധിപത്യ സര്‍ക്കാരിന്റെ അടിത്തറ. ജനങ്ങള്‍ തന്നെ നല്ല നടന്മാരായിക്കഴിഞ്ഞ സാഹചര്യത്തില്‍ രാഷ്ട്രീയത്തില്‍ ഇനി അഭിനയിക്കേണ്ട സാഹചര്യമില്ലെന്നും കമല്‍ പറഞ്ഞിരുന്നു.

Advertisement