ഊര്‍ജ്ജ സംരക്ഷണത്തിനായി എല്‍.ഇ.ഡി ബള്‍ബുകള്‍ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള നീക്കം


തിരുവനന്തപുരം: ഊര്‍ജ്ജ പ്രതിസന്ധികള്‍ക്കിടയില്‍ പുത്തന്‍ ആശയവുമായി വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട പരിപാടികളില്‍ ഇനി മുതല്‍ അതിഥികളെ സ്വീകരിക്കുന്നതിന് പൂച്ചെണ്ടുകള്‍ക്ക് പകരം എല്‍.ഇ.ഡി ബള്‍ബുകള്‍ നല്‍കണമെന്ന് മന്ത്രി പറഞ്ഞു.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സഹകരിക്കണമെന്ന് കടകംപളളി സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചു.

ഊര്‍ജ്ജ സംരക്ഷണത്തിനായി എല്‍.ഇ.ഡി ബള്‍ബുകള്‍ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള നീക്കമെന്ന് മന്ത്രി വ്യക്തമാക്കി.

പരിസ്ഥിതിയുടെ സൗഹൃദം കൂടി കണക്കിലെടുത്താണ് ഇത്തരത്തിലുള്ള തീരുമാനമെന്നും വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും, ഇനി എല്‍.ഇ.ഡി ബള്‍ബുകള്‍ സമ്മാനിക്കുന്നതിനെ കുറിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കാഞ്ഞങ്ങാട് സബ്‌സ്റ്റേഷന്‍ ഉദ്ഘാടന വേളയിലാണ് തനിക്ക് ഇത്തരത്തിലുള്ള ആശയം വന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.