ഇന്ന് റിലീസായ രജനീകാന്തിന്റെ “കബാലി” ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. 2 സൈറ്റുകളിലാണ് ചിത്രം പ്രചരിക്കുന്നത്. കേരള പോലീസിന്റെ സൈബര്‍ ഡോം ചിത്രം നീക്കം ചെയ്യും.

ഇന്ന് റിലീസായ രജനീകാന്തിന്റെ “കബാലി” ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. 2 സൈറ്റുകളിലാണ് ചിത്രം പ്രചരിക്കുന്നത്. കേരള പോലീസിന്റെ സൈബര്‍ ഡോം ചിത്രം നീക്കം ചെയ്യും.

kabaali

നേരത്തെ ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പു തന്നെ ചില വെബ്‌സൈറ്റുകള്‍ വഴി കബാലി പ്രചരിച്ചിരുന്നു. ചിത്രത്തിന്റെ സെന്‍സര്‍ കോപ്പിയാണ് ടൊറന്റ് ഗ്രൂപ്പുകളില്‍ നേരത്തെ പ്രത്യക്ഷപ്പെട്ടത്.

ചിത്രം അനധികൃതമായി ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കുന്നതില്‍ നിന്ന് 169 ഇന്റര്‍നെറ്റ് സേവന ദാതാക്കളെയും 225 വെബ്‌സൈറ്റുകളെയും ഇടക്കാല ഉത്തരവിലൂടെ മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു.

നിര്‍മ്മാതാവ് കലൈപുലി എസ്.താണുവിന്റെ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ ഈ ഉത്തരവിനെ മറികടന്നാണ് ഇപ്പോള്‍ സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ പ്രത്യക്ഷപ്പെട്ടത്.

അനധികൃതമായി ചിത്രത്തിന്റെ പതിപ്പ് പുറത്തുവിടുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് കോടതി മുന്നറിയിപ്പു നല്‍കിയിരുന്നു.