തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരുടെ ഫ്‌ളാറ്റ് തകര്‍ക്കം ഒത്തുതീര്‍പ്പായി. 2005ല്‍ നിശ്ചയിച്ച തുകയും അലോട്ട് ചെയ്ത മുതലുള്ള പലിശയും മാധ്യമപ്രവര്‍ത്തകര്‍ നല്‍കണം. ഇതുവഴി 13 കോടി രൂപ സര്‍ക്കാരിന് നഷ്ടം വരും.[]

2005ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ നിശ്ചയിച്ച വിലയും എട്ട് ശതമാനം പലിശയും ചേര്‍ത്തുള്ള തുകയാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതുപ്രകാരം ഭവനനിര്‍മാണ ബോര്‍ഡിന് ലഭിക്കുന്നത് 5.68 കോടി രൂപയാണ്. യഥാര്‍ത്ഥ കണക്കനുസരിച്ച് ബോര്‍ഡിന് ലഭിക്കാനുള്ളത് 19.37 കോടി രൂപയാണ്. അവശേഷിക്കുന്ന 13 കോടിയിലേറെ രൂപ സര്‍ക്കാരിന് ഹൗസിംങ് ബോര്‍ഡ് നല്‍കും.

നേരത്തെ രണ്ടായിരം മുതലുള്ള പലിശ നല്‍കണമെന്ന നിലപാടിലായിരുന്നു ഹൗസിങ് ബോര്‍ഡ്. മന്ത്രി കെ.എം മാണിയും ഫ്‌ളാറ്റ് ഉടമകളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഫ്‌ളാറ്റ് വാങ്ങിയ മാധ്യമപ്രവര്‍ത്തകരുടെ ആവശ്യം അതേപടി അംഗീകരിച്ചാണ് ഒത്തുതീര്‍പ്പ്. ഈ ഒത്തുതീര്‍പ്പ് വ്യവസ്ഥയിലൂടെ ഒരു മാധ്യമപ്രവര്‍ത്തകന് ശരാശരി 25 ലക്ഷം രൂപയുടെ ഇളവ് ലഭിക്കും.

 

തിരുവനന്തപുരം ജേണലിസ്റ്റ് കോളനി: പത്രപ്രവര്‍ത്തകരുടെ അഴിമതി പുറത്തു വന്നു